Jayakrishnan Master | കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണം വ്യാഴാഴ്ച കണ്ണൂരില്‍; സുരക്ഷ ശക്തമാക്കി പൊലീസ്
Nov 30, 2022, 21:42 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ വ്യാഴാഴ്ച നടക്കുന്ന, യുവമോര്‍ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ 23ാം ബലിദാന ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന റാലിയിലും പൊതുസമ്മേളനങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കി. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലാണ് വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലെ ബിജെപി ശക്തി കേന്ദ്രങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കണ്ണൂരിലെത്തുക. ഇതിനിടെയില്‍ അക്രമമൊഴിവാക്കുന്നതിനാണ് പൊലീസ് സുരക്ഷ ശക്തമാക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലാണ് പൊതുസമ്മേളനം നടക്കുക. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ബഹുജനറാലി വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂര്‍ പ്രഭാത് ജംഗ്ഷനില്‍ നിന്നാരംഭിച്ച് സമ്മേളന നഗരിയായ കലക്ടറേറ്റ് മൈതാനിയില്‍ സമാപിക്കും. പൊതുസമ്മേളനം യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എംപി ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പത്മനാഭന്‍, കെ രഞ്ജിത്ത്, എന്‍ ഹരിദാസ്, പ്രഫുല്‍ കൃഷ്ണ തുടങ്ങിയ വിവിധ നേതാക്കള്‍ പങ്കെടുക്കും.
ബുധനാഴ്ച രാവിലെ രാവിലെ മോകേരിയിലെ ജയകൃഷ്ണന്‍ മാസ്റ്ററുടെ സ്മൃതികുടീരത്തില്‍ നിന്നാരംഭിച്ച ബലിദാന്‍ ജ്യോതി കൂത്തുപറമ്പ് വഴി വൈകുന്നേരം കണ്ണൂരിലെ സമ്മേളന നഗരിയിലെത്തി. കതിരൂരില്‍ നിന്നാരംഭിച്ച കൊടിമരജാഥയും മട്ടന്നൂരില്‍ നിന്നാരംഭിച്ച പതാകജാഥയും കൂത്തുപറമ്പില്‍ സംഗമിച്ച് വൈകുന്നേരത്തോടെ സമ്മേളന നഗരിയിലെത്തി. വ്യാഴാഴ്ച രാവിലെ 7.30 ന് മാക്കൂല്‍പീടികയിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും. ബലിദാന വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി യൂത് സ്ട്രീറ്റ് എന്ന പേരില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ കണ്ണൂര്‍ നഗരത്തില്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണൂര്‍ ജില്ലയില്‍ നടന്ന അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും നേര്‍ചിത്രം വരച്ച് കാട്ടുന്ന ഫോടോപ്രദര്‍ശനവും നടന്നുവരികയാണ്.

Keywords: Latest-News, Kerala, Kannur, Political-News, Politics, Police, Conference, Rally, KT Jayakrishnan Master, KT Jayakrishnan Master's Death Anniversary on December 1.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.