KTET Exam | സ്കൂളുകളിൽ അധ്യാപകരാവാം; കെ - ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; അറിയാം വിശദമായി
Apr 16, 2024, 17:28 IST
തിരുവനന്തപുരം: (KVARTHA) കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (KTET) പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏപ്രിൽ 17 ബുധനാഴ്ച മുതൽ ഏപ്രിൽ 26 വരെ അപേക്ഷിക്കാം.
4 കാറ്റഗറികളിൽ പരീക്ഷ
1. ലോവർ പ്രൈമറി
2. അപ്പർ പ്രൈമറി
3. ഹൈസ്ക്കൂൾ
4. ഭാഷാധ്യാപകർ (അറബിക്, ഹിന്ദി, സംസ്കൃതം, ഉറുദു – യുപി തലം വരെ); സ്പെഷലിസ്റ്റ് (ആർട്ട് & ക്രാഫ്റ്റ്, കായികം).
കെ-ടെറ്റ് പരീക്ഷാനടത്തിപ്പിൻ്റെ ചുമതല കേരളാ പരീക്ഷാഭവനാണ്. പരീക്ഷയെ സംബന്ധിക്കുന്ന വിജ്ഞാപനം https://ktet(dot)kerala(dot)gov(dot)in, പരീക്ഷാഭവൻ്റെ വെബ്സൈറ്റായ https://pareekshabhavan(dot)kerala(dot)gov(dot)in കൂടാതെ എസ്.സി.ഇ.ആർ.ടി-യുടെ വെബ്സൈറ്റായ www(dot)scert(dot)kerala(dot)gov(dot)in ലും ലഭ്യമാണ്. ഓരോ വിഭാഗത്തിലും അപേക്ഷിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വിശദമായി വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
ഓരോ വിഭാഗത്തിലും അപേക്ഷാഫീസ് 500 രൂപയാണ്. പട്ടികജാതി/പട്ടികവർഗ്ഗവിഭാഗത്തിനും ഭിന്നശേഷിയുള്ളവർക്കും ഫീസ് 250 രൂപയാണ്. ഓൺലൈൻ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. അപേക്ഷകൾ ഓൺലൈനായി മാത്രമേ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ. അപേക്ഷയുടെ പ്രിൻ്റൗട്ട്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ പരീക്ഷാഭവനിലേക്ക് അയയ്ക്കേണ്ടതില്ല. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് ഒരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.
ഓർമ്മിക്കേണ്ട ദിവസങ്ങൾ
* ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി - ഏപ്രിൽ 17
* ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി - ഏപ്രിൽ 26
* ഫൈനൽ പ്രിൻ്റ് എടുക്കുന്നതിനുള്ള അവസാന തീയതി - ഏപ്രിൽ 26
* വെബ്സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി - ജൂൺ 3

Keywords: KTET Exam, Malayalam News, Thiruvananthapuram, Jobs, Education, Teacher, Lower Primary, Upper Primary, Highschool, Website, Hall Ticket, Online Registration, Fees, Notification, Application, KTET Notification Released; Applications open from April 17th to 26th.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.