Booked | സാമൂഹിക മാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയില്‍ അനില്‍ ആന്റണി ഉള്‍പെടെ 2 പേര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു

 


കാസര്‍കോട്: (KVARTHA) സാമൂഹിക മാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയില്‍ ബിജെപി ദേശീയ വക്താവും ദേശീയ സെക്രടറിയുമായ അനില്‍ ആന്റണി ഉള്‍പെടെ രണ്ടുപേര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു. എസ് എഫ് ഐ കാസര്‍കോട് ജില്ലാ സെക്രടറി എംടി സിദ്ധാര്‍ഥന്‍ നല്‍കിയ പരാതിയിലാണ് സൈബര്‍ പൊലീസിന്റെ നടപടി. ഐടി ആക്ടിലെ 153 എ വകുപ്പ് പ്രകാരമാണ് കേസ്

Booked | സാമൂഹിക മാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയില്‍ അനില്‍ ആന്റണി ഉള്‍പെടെ 2 പേര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട് കുമ്പളയില്‍ കോളജിനടുത്ത് ബസ് സ്റ്റോപ് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ സ്വകാര്യ ബസ് തടഞ്ഞ വീഡിയോ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് അനില്‍ ആന്റണിയെയും ആനന്ദി നായര്‍ എന്ന എക്‌സ് അകൗണ്ട് ഐഡിയെയും കേസില്‍ പ്രതി ചേര്‍ത്തത്.

വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞതിനെ തുടര്‍ന്ന് യാത്രാ തടസമുണ്ടായതിനെ ബസിലെ ഒരു യാത്രക്കാരി ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഈ യാത്രക്കാരിയും വിദ്യാര്‍ഥിനികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തിന്റെ വീഡിയോ എടുത്ത് മുസ്ലിം മതാചാരപ്രകാരമുള്ള വസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ കേരളത്തില്‍ ബസില്‍ ഒരു ഹിന്ദു സ്ത്രീയെ അപമാനിക്കുന്നുവെന്നായിരുന്നു വ്യാജ പ്രചാരണം. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്തരത്തില്‍ വീഡിയോ പ്രചരിച്ചത്.

വിദ്വേഷ പോസ്റ്റുകള്‍ തുടര്‍ചയായി സമൂഹിക മാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഒരു എക്‌സ് അകൗണ്ടാണ് പ്രചാരണം തുടങ്ങിയത്. പിന്നാലെ അനില്‍ ആന്റണിയും ഇത് ഷെയര്‍ ചെയ്യുകയായിരുന്നു.

'ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസിനും സിപിഎമിനും ആധിപത്യമുള്ള കേരളത്തിലെ മതേതരത്വം ഇതാണ്' എന്നായിരുന്നു വീഡിയോ ഷെയര്‍ ചെയ്ത് അനിലിന്റെ വിമര്‍ശനം. പ്രചാരണം തെറ്റാണെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ അനില്‍ ആന്റണി പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.

Keywords:  Kubala video: Kasaragod police books BJP leader Anil Antony, Kasaragod, News, Anil Antony, Case, Police, BJP Leader, Complaint, CPM, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia