ഭരണത്തിന്റെ മറവില്‍ സിപിഎം കേരളത്തില്‍ അക്രമം അഴിച്ചുവിടുന്നു: കുമ്മനം
Jun 5, 2016, 09:30 IST
തിരുവനന്തപുരം: (www.kvartha.com 05.06.2016) ഭരണത്തിന്റെ മറവില്‍ സിപിഎം കേരളത്തില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തിരുവനന്തപുരത്ത് നടന്ന ബി ജെ പി തെരഞ്ഞെടുപ്പ് അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമ സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സിപിഎം നടത്തിയ അക്രമസംഭവങ്ങളില്‍ നാല് കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം നല്കാന് എല്‍ ഡി എഫ് സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തില്‍ ഉന്മൂലന നയം നടപ്പാക്കാനാണ് സി പി എം ശ്രമിക്കുന്നത്. സ്വന്തം ഗ്രാമമായ പിണറായിയിലെങ്കിലും ക്രമസമാധാനം ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയണമെന്നും കുമ്മനം പറഞ്ഞു.

Keywords: LDF, CPM, attack, RSS, Kummanam Rajasekharan, CPM, Assembly Election, BJP, Thiruvananthapuram, Kerala, Pinarayi vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.