കേരളനിയമസഭാ മന്ദിരത്തിന്റെ പടികള്‍ ബിജെപി എംഎല്‍എമാര്‍ ചവിട്ടിക്കയറും: കുമ്മനം
Dec 31, 2015, 11:29 IST
തിരുവനന്തപുരം: (www.kvartha.com 31.12.2015) ജയിക്കാനും ഭരിക്കാനും വേണ്ടിയുള്ള മല്‍സരമാണ് ഇത്തവണത്തേതെന്നും കേരളനിയമസഭാ മന്ദിരത്തിന്റെ പടികള്‍ ബിജെപി എംഎല്‍എമാര്‍ ചവിട്ടിക്കയറുമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
ബിജെപിക്കാരും ബിജെപി വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന പ്രസിഡന്റായി കുമ്മനത്തെ നിയമിച്ച തീരുമാനത്തിനു സംസ്ഥാന ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം വാങ്ങി സംസാരിക്കുകയായിരുന്നു കുമ്മനം. കേരളം മാറി മാറി ഭരിച്ച കോണ്‍ഗ്രസും സിപിഎമ്മും ഇപ്പോള്‍ ബംഗാളില്‍ രാഷ്ട്രീയ കൂട്ടുകെട്ടിലേക്കു നീങ്ങുന്നു.
കേരളം ഭരിക്കാന്‍ ഇവര്ക്കെ കഴിയൂയെന്ന ധാരണ പൊളിച്ചെഴുതണം. ഉമ്മന്ചാണ്ടിയിലോ, പിണറായി വിജയനിലോ അല്ല ഇന്നു കേരളത്തിന്റെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ് . തന്നെ വര്‍ഗീയവാദിയും തീവ്രഹിന്ദുത്വവാദിയുമായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ശ്രമിച്ചാലും ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kummanam Rajasekharan, Assembly Election, Thiruvananthapuram, Kerala, BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.