Kummanam Rajasekharan | പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കലവറയിലെ സ്വത്ത് മ്യൂസിയത്തിലാക്കി സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ചിലര്‍ വട്ടമിട്ട് പറക്കുന്നുവെന്ന് കുമ്മനം
Aug 11, 2023, 16:47 IST
തിരുവനന്തപുരം: (www.kvartha.com) ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ടുലക്ഷം കോടിയുടെ നിധി സംബന്ധിച്ച് വീണ്ടും ചര്‍ച്ചയാവുകയാണ്. പണ്ടാരവക ഭൂമി നിയമ ഭേദഗതി സംബന്ധിച്ച് ബില്‍ അവതരണത്തിനിടെയാണ് നിധിയും ചര്‍ച്ചയായത്. നിധിയെ സംബന്ധിച്ച് മുന്‍ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ അനില്‍കുമാര്‍ സൂചിപ്പിച്ചതോടെയാണ് സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായി കടകംപള്ളി പദ്മനാഭസ്വാമി ക്ഷേത്രം മ്യൂസിയമാക്കണമെന്നും നിധി ശേഖരവും ജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ടാക്കണമെന്നും നിര്‍ദേശിച്ചത്.
എന്നാല്‍ കലവറയിലെ സ്വത്ത് മുഴുവന്‍ മ്യൂസിയത്തിലാക്കി പൊതുപ്രദര്‍ശനത്തിന് വയ്ക്കണമെന്നും അതുവഴി സര്‍കാരിന് വന്‍ വരുമാനം ഉണ്ടാക്കാമെന്നുമുള്ള കടകംപള്ളി സുരേന്ദ്രന്റെയും എ പി അനില്‍ കുമാറിന്റെയും പ്രസ്താവന ക്ഷേത്രത്തെ വാണിജ്യവല്‍ക്കരിക്കാനുള്ള കച്ചവട മനസിനെയാണ് വെളിപ്പെടുത്തുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
പദ്മനാഭസ്വാമി ക്ഷേത്രം, ടൂറിസ്റ്റ് കേന്ദ്രമോ വാണിജ്യ സ്ഥാപനമോ അല്ല. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കലവറയിലുള്ളതെല്ലാം ഭഗവാന് ഭക്തിപൂര്‍വം സമര്‍പിച്ചവയാണ്. അവയില്‍ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ഭൗതിക ചിന്തയോടെ കുറേ നാളുകളായി കണ്ണുംനട്ട് ചിലര്‍ വട്ടമിട്ടു പറക്കുന്നു. ക്ഷേത്രഭരണം സര്‍കാരിന് വിട്ടുകിട്ടാന്‍ മുന്‍പ് പലവട്ടം ശ്രമിച്ചിട്ടും നടക്കാതെ പോയതില്‍ നിരാശരായവര്‍ കലവറയിലെ കരുതല്‍ ശേഖരത്തില്‍ ഉന്നം വച്ച് കരുനീക്കങ്ങള്‍ നടത്തുകയാണ്.
ഇപ്പോള്‍ വിവാദം ക്ഷേത്രത്തിലെ കലവറയ്ക്കുള്ളില്‍ ഇരിക്കുന്ന ക്ഷേത്ര സ്വത്തുക്കളിലേക്ക് തിരിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിന് സുരക്ഷാസന്നാഹങ്ങള്‍ ശക്തിപ്പെടുത്താനും നിതാന്ത ജാഗ്രതയോടെ ക്ഷേത്ര സ്വത്തുക്കള്‍ പരിരക്ഷിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണം. ക്ഷേത്രത്തിന്റെ ആകാശഭാഗം വ്യോമയാന നിരോധിത മേഖലയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സ്വകാര്യ ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന്റെ മുകളില്‍ കൂടി അഞ്ചുവട്ടം പറന്നത് ഭക്തരില്‍ ഉത്കണ്ഠ ഉണ്ടാക്കിയിട്ടുണ്ട്. അത് എന്താവശ്യത്തിനാണെന്നോ അവരുടെ ലക്ഷ്യം എന്തായിരുന്നെന്നോ അറിയുന്നതിന് വേണ്ട അന്വേഷണങ്ങളൊന്നും മേലധികാരികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: News, Kerala, Kerala-News, Politics, Politics-News, Temple, Religion, Kummanam Rajasekharan, Financial Profit, Padmanabhaswamy Temple, Thiruvananthapuram, Kummanam Rajasekharan says Some are trying to gain financial profit from Padmanabhaswamy Temple.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.