ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പികെ ബഷീര്‍ എം.എല്‍.എ പ്രതിപട്ടികയില്‍ ഇല്ല

 


ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പികെ ബഷീര്‍ എം.എല്‍.എ പ്രതിപട്ടികയില്‍ ഇല്ല
മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ്‌ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 863 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയില്‍ നല്‍കിയത്. 24 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. ആരോപണ വിധേയനായ പികെ ബഷീര്‍ എം എല്‍ എ പ്രതിപ്പട്ടികയില്‍ ഇല്ല. എന്നാല്‍ ബഷീറിനെതിരെ അന്വേഷണം നടക്കുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.

കേസിലെ രണ്ട് പ്രതികള്‍ വിദേശത്തായതിനാല്‍ പൂര്‍ണമായ കുറ്റപത്രം നല്‍കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. മുസ്ളീം ലീഗ് പ്രവര്‍ത്തകന്‍ കുനിയില്‍ കുറുവങ്ങാടന്‍ അതിഖുറഹ്മാന്‍ വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ അബ്ദുള്‍ സലാം ആസാദ് , കൊളക്കാടന്‍ അബൂബക്കര്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ജൂണ്‍ 10 ന് രാത്രിയായിരുന്നു സംഭവം.

Keywords: Kerala, Kuniyil twin murder case, PK Basheer MLA, Malappuram, Charge sheet, Court, Submitted, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia