തനിക്കെതിരെയുള്ള നീക്കത്തിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയെന്ന് വി.എസ്.
Dec 5, 2012, 12:47 IST
തിരുവനന്തപുരം: തനിക്കെതിരെയുള്ള നീക്കത്തിന് പിന്നില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. അഴിമതിക്കും പെണ്‍വാണിഭത്തിനും എതിരെ താന്‍ നടത്തുന്ന പോരാട്ടമാണ് തനിക്കെതിരെ കേസെടുക്കാന്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിക്കുന്നത്. ഉമ്മന്‍ ചാണ്ടി ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
വി.എസിനെ പ്രതിയാക്കുന്ന വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട്ടിന്റെ നിയമോപദേശത്തില്‍ ആശയകുഴപ്പം നിലനിന്നിരുന്നു, വി.എസിനെ പ്രതിചേര്‍ക്കാമെന്നും പാടില്ലെന്നുമുള്ള നിയമോപദേശങ്ങള്‍ കൈവശമുള്ള സര്‍ക്കാര്‍ വി.എസ്സിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. ഈ നടപടിയാണ് വി.എസ്സിനെ ചൊടിപ്പിച്ചിരിക്കുന്നത്. വേണമെങ്കില്‍ സര്‍ക്കാറിന് ആദ്യത്തെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം വേണ്ടെന്ന് വെക്കാമായിരുന്നുവെന്നാണ് വി.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.
Keywords: Alligation , Opposit Leader, V.S Achuthanandan, Kunhalikutty, Thiruvananthapuram, Minister, Corruption, Report, Vigilance case, Umman Chandi, Governor, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.