കോഴിക്കോട് : ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട സി.പി.എം പാനുര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന് ചോദ്യം ചെയ്യലില്‍ പോലീസിനെ വട്ടം കറക്കുന്നു. മുമ്പ് പിടിയിലായ പ്രതികളില്‍ നിന്ന് തത്ത പറയുന്നത് പോലെ വിവരങ്ങള്‍ പുറത്തെടുത്ത പോലീസിന് കുഞ്ഞനന്തന്റെ കാര്യം ഒരു പൊതിയാതേങ്ങയായി മാറിയിരിക്കുകയാണ്. കാര്യമായി ഒന്നും തുറന്ന് പറയാത്ത രീതിയിലാണ് സി.പി.എം നേതാവിന്റെ പോക്ക്. എന്നാല്‍ കുഞ്ഞനന്തന് അന്വേഷണ സംഘത്തെ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. 'ഞാനൊരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്; ഒരുപാട് പേര് എന്റെ വീട്ടില്‍ വരാറുണ്ട്; പലരും പലകാര്യങ്ങള്‍ക്കും എന്ന വിളിക്കും. ആരൊക്കെയാണ് എന്തിനൊക്കെയാണ് വന്നതെന്ന് കൃത്യമായി ഓര്‍മയില്ല. കുഞ്ഞനന്തന് തുറന്നടിച്ചു.
കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്താന്‍ പ്രതി തയ്യാറായില്ലെന്നാണ് പോലീസ് സമ്മതിച്ചത്. ചോദ്യം ചെയ്യല്‍ നേരിടാന്‍ തന്നെയാണ് കുഞ്ഞനന്തന്റെ ഉറച്ച തീരുമാനം. ഫോണ്‍ രേഖകളുള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ കാണിച്ചിട്ടും കുഞ്ഞനന്തന് കാര്യമായി മനസ് തുറക്കുന്നില്ല. ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണമെന്ന് മനഃപാഠമാക്കിയതുപോലെയാണ് മറുപടികള്‍.
നിലവില്‍ ചോദ്യം ചെയ്യുന്ന രീതി മാറ്റി കൂടുതല്‍ കര്‍ക്കശമാക്കാനും പോലീസിന് കഴിയുന്നില്ല. കാരണം കുഞ്ഞനന്തന് ഹൃദ്രോഗ ബാധിതനാണ്. ഇതേ കേസില്‍ മറ്റൊരു പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സര്‍ക്കാര്‍ ചിലവില്‍ ഹൃദയശസ്ത്രക്രിയ നടത്തേണ്ടിവന്ന അനുഭവവും പോലീസിനുണ്ട്. അതുകൊണ്ട് സുക്ഷിച്ച് നീങ്ങാനാണ് അന്വേഷകര്‍ ശ്രമിക്കുന്നത്.
ഞായറാഴ്ച പ്രതികളായ രജീഷിന്റെയും കൊടിസുനിയുടെയും സാന്നിധ്യത്തില്‍ ചോദ്യം ചെയ്തെങ്കിലും കുഞ്ഞനന്തന് കുലുങ്ങിയില്ല. എന്ത് കൊലപാതകം, ഏത് കൊലപാതകം എന്ന നിലയിലാണ് കുഞ്ഞനന്തന്റെ നീക്കങ്ങള്‍. ടി.പിയെ കൊല ചെയ്യാനുള്ള ഗൂഢാലോചനയിലൊന്നും പ്രതികള്‍ക്കൊപ്പം താന്‍ പങ്കെടുത്തിട്ടില്ല. തനിക്കോ പാര്‍ട്ടിക്കോ ഈ കൊലയില്‍ ഒരു പങ്കുമില്ല. ഇതെല്ലാം യു.ഡി.എഫിന്റെ രാഷ്ട്രീയ പകപോക്കലാണ് സാറെ....... കുഞ്ഞനന്തന് പോലീസിനോട് പറഞ്ഞു.

Keywords: Kozhikode, Kerala, T.P Chandrasekhar Murder Case, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.