കുഞ്ഞനന്തന്‍ കീഴടങ്ങി

 


കുഞ്ഞനന്തന്‍ കീഴടങ്ങി
വടകര : ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചനയിലെ ബുദ്ധികേന്ദ്രമായ സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്‍(65) കീഴടങ്ങി. വടകര കോടതിയിലേക്ക് ഉച്ചയ്ക്ക് ഒരു മണിക്കാണ് കുഞ്ഞനന്തന്‍ ഒരു ഓട്ടോറിക്ഷ പിടിച്ചെത്തിയത്. പെട്ടെന്ന് കൂടി നിന്ന മാധ്യമപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് കോടതിക്കുള്ളിലേക്ക് കടക്കുകയായിരുന്നു. പിന്നാലെയാണ് അഭിഭാഷകരെത്തിയത്.

കുഞ്ഞനന്തന് വേണ്ടി കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. കുഞ്ഞനന്തനെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ കുഞ്ഞനന്തന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി ജില്ലാ കോടതി തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെയാണ് കുഞ്ഞനന്തനോട് കീഴടങ്ങാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്. ഇതുവരെ പാര്‍ട്ടിതാവളത്തിലാണ് കുഞ്ഞനന്തന്‍ ഒളിവില്‍ കഴിഞ്ഞതെന്ന് സൂചനയുണ്ട്. ടി.പി വധക്കേസില്‍ 23-ാം പ്രതിയാണ് കുഞ്ഞനന്തന്‍. കുഞ്ഞനന്തന്റെ തലശ്ശേരി പാറട്ടെ വീട്ടില്‍ അന്വേഷണ സംഘം വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. കൊടിസുനി, കിര്‍മാണി മനോജ്, എം.സി.അനൂപ് എന്നീ പ്രതികളെ കൊണ്ടുവന്നാണ് തെളിവെടുപ്പ് നടത്തിയത്.

Keywords:  Kozhikode, Kerala, T.P Chandrasekhar Murder Case, Court, Surrender 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia