Protest | 'ന്യൂസ് റിപോര്‍ടര്‍ക്കും ക്യാമറമാനുമെതിരെയുള്ള ആക്രമണം അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി'; കെ യു ഡബ്‌ള്യു ജെ പ്രതിഷേധിച്ചു

 


കണ്ണൂര്‍: (www.kvartha.com) മുസ്ലിം ലീഗ് ജില്ലാ സമ്മേളനം റിപോര്‍ട് ചെയ്യാന്‍ എത്തിയ കണ്ണൂര്‍ വിഷന്‍ റിപോര്‍ടര്‍ മനോജ് മയ്യില്‍, ക്യാമറാമാന്‍ സനല്‍ എന്നിവരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിക്കുന്നതായി കേരള യൂനിയന്‍ ഓഫ് വര്‍കിങ് ജേര്‍ണലിസ്റ്റ്സ് (KUWJ) ഭാരവാഹികള്‍ പറഞ്ഞു.
        
Protest | 'ന്യൂസ് റിപോര്‍ടര്‍ക്കും ക്യാമറമാനുമെതിരെയുള്ള ആക്രമണം അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി'; കെ യു ഡബ്‌ള്യു ജെ പ്രതിഷേധിച്ചു

സമ്മേളന സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഒരു സംഘം മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും ക്യാമറ നശിപ്പിക്കുകയും ചെയ്തതെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടിയെടുക്കാനും നശിപ്പിക്കപ്പെട്ട ക്യാമറയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനും പാര്‍ടി നേതൃത്വം തയാറാകണമെന്നും അക്രമം കാട്ടിയവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് സിജി ഉലഹന്നാനും സെക്രടറി കെ വിജേഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Protest, KUWJ, Assault, Media, Journalists, Muslim-League, KUWJ protests against assault on media workers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia