KUWJ | കെഎം ബശീര്‍ കേസ്: ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം ഒഴിവാക്കിയ വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കെയുഡബ്ല്യുജെ
Oct 19, 2022, 20:36 IST
കണ്ണൂര്‍: (www.kvartha.com) മാധ്യമ പ്രവര്‍ത്തകനായ കെഎം ബശീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ മനപൂര്‍വമായ നരഹത്യാ കുറ്റം ഒഴിവാക്കി അശ്രദ്ധമായ നരഹത്യാ കുറ്റം മാത്രമാക്കിയ തിരുവനന്തപുരം ജില്ലാ കോടതിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നീതി നിഷേധവുമാണെന്നും ജില്ലാ കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നും കേരള യൂനിയന്‍ ഓഫ് വര്‍കിംഗ് ജേര്‍ണലിസ്റ്റ്‌സ് (KUWJ) സംസ്ഥാന പ്രസിഡന്റ് എംവി വിനീതയും ജനറല്‍ സെക്രടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.
കെമികല്‍ അനാലിസിസ് റിപോര്‍ടില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അളവില്ല എന്നത് മാത്രമാണ് കോടതി പരിഗണിച്ചത്. അപകടം ഉണ്ടായി 18 മണിക്കൂറിന് ശേഷം മാത്രമാണ് രക്ത പരിശോധന നടത്തിയത്. ആശുപത്രിയില്‍ എത്തിയ ശ്രീറാം രക്ത പരിശോധനയ്ക്ക് തയ്യാറായില്ല എന്നതടക്കമുള്ള സാക്ഷി മൊഴികള്‍ പരിഗണിക്കാതെയാണ് കോടതി തീരുമാനം.
ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമായി അപകടം നടന്ന അന്നുമുതല്‍ പൊലീസും ഐഎഎസ് ലോബിയും നടത്തുന്ന ശ്രമത്തിന്റെ തെളിവുകള്‍ അടക്കം കോടതി പരിഗണിച്ചിട്ടില്ല. ഈ വിഷയങ്ങള്‍ കൂടി ഹൈകോടതിയെ ബോധ്യപ്പെടുത്തി മനപ്പൂര്‍വമായ നരഹത്യ കുറ്റം ഉള്‍പെടുത്താനുള്ള ശക്തമായ നടപടിക്ക് പ്രോസിക്യൂഷന്‍ തയ്യാറാകണമെന്ന് കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.

Keywords: #KM Basheer Case, Latest-News, Kerala, Kannur, Top-Headlines, Journalist, Media, Murder Case, Court, KUWJ, KUWJ to continue legal battle in KM Basheer case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.