തർക്കങ്ങൾ അല്ല അഭിപ്രായം ഉള്ള പാർടിയാണ് കോൺഗ്രസ്: കെ വി തോമസ്
May 21, 2021, 12:37 IST
കൊച്ചി: (www.kvartha.com 21.05.2021) തർക്കങ്ങൾ അല്ല അഭിപ്രായം ഉള്ള പാർടിയാണ് കോൺഗ്രസ് എന്ന് കെ വി തോമസ്. പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തിൽ ഹൈകമാൻഡിനെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം ഹൈകമാന്‍ഡ് ഉടൻ പ്രഖ്യാപിക്കും. നിയമസഭ തുടങ്ങിയ ശേഷം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇത് സർകാർ ഉണ്ടാക്കുന്ന കാര്യം അല്ലല്ലോ. നേതൃത്വം മാറണോ എന്ന കാര്യത്തിലുള്ള അഭിപ്രായവും ഹൈകമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആരാണ് എന്നത് തർക്കത്തിന്റെ വിഷയം അല്ലെന്നും കെ വി തോമസ് അഭിപ്രായപ്പെട്ടു.
പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന ഈ മാസം 24 ന് പ്രതിപക്ഷ നേതാവ് സഭയിൽ ഉണ്ടാകുമെന്നും അതിൽ ആർക്കും ആശങ്ക വേണ്ട എന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.
യുഡിഎഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും വി ഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിൽക്കുന്നതാണ് ഹൈകമാന്‍ഡിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. രമേശ് ചെന്നിത്തല തന്നെ തുടരുന്നതാണ് പാർടിക്ക് ഗുണകരമെന്നാണ് ഉമ്മൻചാണ്ടിയുടേതടക്കം നിലപാട്. എന്നാൽ ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്.
Keywords: News, Kochi, Congress, Kerala, State, UDF, Ramesh Chennithala, Politics, KV Thomas says Leader of the Opposition will be announced soon.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.