Competition | ഓണം ആഘോഷിക്കുന്നതിന്റെ ഫോടോ അയക്കൂ, ആകര്‍ഷകമായ സമ്മാനമായി നേടൂ; കെവാര്‍ത്ത മത്സരം സംഘടിപ്പിക്കുന്നു
Aug 20, 2023, 17:46 IST
കൊച്ചി: (www.kvartha.com) ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുമ്പോള്‍ കെവാര്‍ത്തയും പങ്കുചേരുകയാണ്. വീടുകളിലോ സ്ഥാപനങ്ങളിലോ മറ്റോ ഓണം ആഘോഷിക്കുന്ന ഫോടോയ്ക്ക് ആകര്‍ഷകമായ സമ്മാനം നേടാനാണ് അവസരം ഒരുക്കുന്നത്.
മത്സരം ഇങ്ങനെ:
നിങ്ങള്‍ ഓണം ആഘോഷിക്കുന്നതിന്റെ മികച്ച ഒരു ഫോടോ കെവാര്‍ത്തയുടെ wa.me/914994222554 എന്ന വാട്സ് ആപ് നമ്പറിലേക്ക് അയക്കുക. പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും ഒപ്പം ചേര്‍ക്കേണ്ടതാണ്. പൂക്കളത്തിന്റേയോ, ഓണാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങളുടെയോ കളികളുടെയോ, ഓണസദ്യ കഴിക്കുന്നതിന്റെയോ തുടങ്ങി ഓണം ആഘോഷിക്കുന്ന ഏത് ഫോടോയും അയക്കാവുന്നതാണ്. കുട്ടികളുടെയോ മുതിര്‍ന്നവരുടെയോ കൂട്ടമായുള്ളതോ തുടങ്ങി ഏത് തരത്തിലുള്ള ഫോടോ ഉള്‍പെടുത്താവുന്നതാണ്.
നിങ്ങളയക്കുന്ന ഫോടോ കെവാര്‍ത്തയുടെ ഫേസ്ബുക് (https://www.facebook.com/kvarthanews), ഇന്‍സ്റ്റഗ്രാം (https://www.instagram.com/kvarthaworldnews/) പേജുകളില്‍ പോസ്റ്റ് ചെയ്യും. രണ്ടിലും കൂടി ലഭിക്കുന്ന ലൈകുകള്‍ കൂട്ടി ഏറ്റവും കൂടുതല്‍ ലൈക് നേടുന്ന ആളായിരിക്കും വിജയി. ഓഗസ്റ്റ് 27ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി ഫോടോ ലഭിച്ചിരിക്കണം. ഓഗസ്റ്റ് 28ന് വൈകുന്നേരം നാല് മണിക്ക് ഫോടോ കെവാര്‍ത്തയുടെ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റ് ചെയ്യും. ഓഗസ്റ്റ് 29ന് നാല് മണിവരെ ലഭിക്കുന്ന ലൈകുകളുടെ അടിസ്ഥാനത്തിലായിരിക്കും വിജയിയെ പ്രഖ്യാപിക്കുക. മത്സരത്തില്‍ പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം ലഭിക്കും.
നിബന്ധനകള്‍:
1. ഒരാള്‍ക്ക് ഒരു ഫോടോ മാത്രമേ അയക്കാന്‍ പാടുള്ളൂ. ഒരു പരിപാടിയുടെ തന്നെ ഫോടോ വിവിധ ആളുകള്‍ക്ക് അയക്കാവുന്നതാണ്. അതേസമയം, ഒരു ആംഗിളില്‍ നിന്നുള്ള ഒരു ഫോടോ മാത്രമേ സ്വീകരിക്കുകയുള്ളൂ.
2. മത്സര സംബന്ധമായ, വിജയികളെ പ്രഖ്യാപിക്കുന്നതടക്കമുള്ള എല്ലാ തീരുമാനങ്ങളും കെവാര്‍ത്തയുടെ സോഷ്യല്‍ മീഡിയ അഡ്മിന്‍ പാനലില്‍ നിക്ഷിപ്തമായിരിക്കും. മത്സരം റദ്ദ് ചെയ്യാനോ മാറ്റം വരുത്താനോ അഡ്മിന്‍ പാനലിന് പൂര്‍ണ അധികാരം ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതേ വാര്‍ത്തയിലോ മറ്റൊരു വാര്‍ത്തയിലോ അപ്ഡേറ്റ് ചെയ്യുന്നതാണ്
3. കെവാര്‍ത്ത കുടുംബത്തിലെ അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.

Keywords: Competition, Kvartha, Onam Celebration, Kerala, Malayalam News, Onam, Onam 2023, Kvartha Organizes Onam Celebration Competition.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.