യുഡിഎഫിന്റെ സംഘടനാസംവിധാനം ദുര്‍ബലമായത് ഭൂരിപക്ഷം കുറച്ചു: എം.എം ഹസന്‍
Jun 16, 2012, 14:25 IST
ആലപ്പുഴ: യുഡിഎഫിന്റെ സംഘടനാ സംവിധാനം ദുര്‍ബലമായതി നെയ്യാറ്റിന്‍ കരയില്‍ ഭൂരിപക്ഷം കുറച്ചുവെന്ന്‍ എം.എം ഹസന്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യു ഡി എഫിന് നെയ്യാറ്റിന്‍കരയില്‍ രണ്ടിരട്ടി വോട്ട് ലഭിക്കേണ്ടതായിരുന്നു. യു ഡി എഫിന്റെയും കോണ്‍ഗ്രസിന്റെയും സംഘടനാപരമായ ദൗര്‍ബല്യമാണ് വോട്ട് കുറയാന്‍ കാരണമായത്. ഇതൊരു പാഠമായിക്കണ്ട് യുഡിഎഫ് സംഘടനാസംവിധാനം ബലപ്പെടുത്തണം. നാടാര്‍ സമുദായത്തിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ലെന്നും മന്ത്രി സഭയില്‍ ഇപ്പോള്‍ അഴിച്ചുപണി ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും എം.എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐഎം എം.എല്‍.എ ആയിരുന്ന ആര്‍ ശെല്‍ വരാജ് നെയ്യാറ്റിന്‍ കര എം.എല്‍.എ സ്ഥാനം രാജിവച്ച് പാര്‍ട്ടിക്ക് പുറത്തുപോയതോടെയാണ് നെയ്യാറ്റിന്‍ കരയില്‍ ഉപതിരഞ്ഞെടുപ്പ് അരങ്ങേറിയത്. പിന്നീട് യുഡിഎഫിന്റെ പിന്തുണയോടെ കൈപത്തി ചിഹ്നത്തില്‍ മല്‍സരിച്ച ശെല്‍ വരാജ് 6000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

English Summery
Lack of co-ordinance in UDF results low majority in Neyyattinkara
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.