Safety Concerns | തെരുവ് വിളക്കുകളില്ല; തലശേരി - മാഹി ബൈപ്പാസിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചത് അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം
![Fatal Accident on Thalassery-Mahi Bypass](https://www.kvartha.com/static/c1e/client/115656/uploaded/99c3bd7be8dcfea4e86f8c45a624393a.jpg?width=730&height=420&resizemode=4)
![Fatal Accident on Thalassery-Mahi Bypass](https://www.kvartha.com/static/c1e/client/115656/uploaded/99c3bd7be8dcfea4e86f8c45a624393a.jpg?width=730&height=420&resizemode=4)
● 11 പേരാണ് ബൈപ്പാസ് റോഡിൽ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടത്.
● ഞായറാഴ്ച രാത്രി ഏഴരയോടെ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗോകുൽ ദാസിൻ്റെ ബൈക്ക് ഇടിച്ചായിരുന്നു അപകടം.
● യുവാവ് മരിച്ചത് തെരുവ് വിളക്കുകൾ ഇല്ലാത്തതു കാരണമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തലശേരി: (KVARTHA) മാഹി-തലശേരി ബൈപ്പാസിൽ സോളാർ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന് റോഡ് തുറന്നു കൊടുത്തതു മുതൽ യാത്രക്കാർ ആവശ്യമുയർത്തുന്നതാണ്. നിലവിൽ റോഡിൽ തിരക്കേറിയ സമയങ്ങളിലും വാഹനങ്ങളുടെ വെളിച്ചമല്ലാതെ മറ്റൊന്നുമില്ല. തെരുവ് വിളക്കുകൾ ഇല്ലാത്തത് സുരക്ഷിതയാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം അപകടങ്ങൾക്ക് ഇടയാക്കുകയാണ്. 11 പേരാണ് ബൈപ്പാസ് റോഡിൽ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടത്.
റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്ക് ഇടിച്ച് ഒളവിലം സ്വദേശിയായ യുവാവ് മരണപ്പെട്ട സംഭവം സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയാണെന്നാണ് ആരോപണം. യുവാവ് മരിച്ചത് തെരുവ് വിളക്കുകൾ ഇല്ലാത്തതു കാരണമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബൈപ്പാസ് റോഡിൽ വ്യക്തമായ വെളിച്ചം ഉറപ്പുവരുത്താൻ സോളാർ വിളക്കുകൾ സ്ഥാപിക്കണമെന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്.
ഒളവിലം തൃക്കണ്ണാപുരം സ്വദേശി ഗോകുൽ രാജാണ് (28) പാറാലിലുണ്ടായ വാഹനാപകടത്തിൽ ദാരുണമായി മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗോകുൽ ദാസിൻ്റെ ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഉടൻ നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ആശുപത്രിയിലത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധികൃതർ ഉടൻ ഇടപെട്ട് ഉടൻ തന്നെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.
#Thalassery #MahiBypass #StreetLights #BikeAccident #KeralaNews #RoadSafety