ഇടുക്കി: (www.kvartha.com 08.10.2015) തനിച്ച് താമസിച്ചിരുന്ന വനിതാ ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അടിമാലി ക്രാന്തി ഹോസ്പിറ്റര്‍ ഉടമയായിരുന്ന വൈഷ്ണവി നിലയത്തില്‍ പരേതനായ ഡോക്ടര്‍ രാമപ്രസാദിന്റെ ഭാര്യ ഡോക്ടര്‍ ലളിതാ കുമാരി(52) യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെഡ്ഡില്‍ കാലുകള്‍ നിവര്‍ത്തി ഇരിക്കുന്ന അവസ്ഥയിലാണ് മൃതദേഹം.
കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. മുംബൈയില്‍ ഉള്ള മകന്‍ കീര്‍ത്തി ചന്ദ്രന്‍ രാവിലെ മുതല്‍ ടെലഫോണില്‍ അമ്മയെ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് പ്രദേശവാസികളെ വിളിച്ചറിയിച്ചു. ഇങ്ങനെയാണ് മരണവിവരം പുറംലോകം അറിയുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ നാലിനാണ് ഭര്‍ത്താവ് ഡോക്ടര്‍ രാമപ്രസാദ് അസുഖത്തെ തുടര്‍ന്ന് മരിച്ചത്.
പിന്നീട് ലളിത കുമാരി മുബൈയില്‍ മകനോടൊപ്പമായിരുന്നു താമസം. അടുത്തിടെയാണ് വീണ്ടും അടിമാലിയില്‍ എത്തിയത്. ബുധനാഴ്ച മുതല്‍ അമ്പലപ്പടിയിലെ താമസസ്ഥലത്ത് ചികില്‍സ ആരംഭിക്കുമെന്ന് കാണിച്ച് ലളിതകുമാരി അടിമാലി ടൗണിലും പരിസരത്തും നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു.
ചികില്‍സ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും വീട്ടില്‍ ഒരുക്കിയിരുന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. മൃതദേഹത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തി. മക്കള്‍. കീര്‍ത്തിചന്ദ്രന്‍ (ഐസിഐസി മുംബൈ) ഡോക്ടര്‍ ക്രാന്തി (റിസേര്‍ച്ച് അസിസ്റ്റന്റ് യുഎസ്എ) കൃതി( വിദ്യാര്‍ത്ഥിനി ചെന്നൈ)
Also Read:
പാണലത്ത് ഗ്യാസ് ടാങ്കര്‍ ലോറിമറിഞ്ഞു; ചോര്‍ച്ചയില്ല, ഗതാഗതം വഴിതിരിച്ചുവിട്ടു
Keywords: Idukki, Mumbai, Hospital, Treatment, Student, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.