ഒരു വര്‍ഷം മുന്‍പ് വിവാഹിതയായ യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
Mar 17, 2022, 11:56 IST
കൊല്ലം: (www.kvartha.com 17.03.2022) ചടയമംഗലത്ത് 20 കാരിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്. ഒരു വര്‍ഷം മുന്‍പാണ് ബിസ്മിയും ആലിഫ്ഖാനും തമ്മില്‍ വിവാഹിതരായത്. വിവാഹത്തിന് ശേഷം ബിസ്മിയും ഭര്‍ത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം.
വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പുനലൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പോരേടത്ത് ഹോടെല്‍ നടത്തുകയാണ് ആലിഫ്ഖാന്‍. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.