ലൈ­ല­തുല്‍ ഖ­ദര്‍ പ്ര­തീ­ക്ഷി­ച്ച് ഇരുപത്തിയേഴാം രാ­വില്‍ വിശ്വാസി­കള്‍

 


ലൈ­ല­തുല്‍ ഖ­ദര്‍ പ്ര­തീ­ക്ഷി­ച്ച് ഇരുപത്തിയേഴാം രാ­വില്‍ വിശ്വാസി­കള്‍
കോ­ഴി­ക്കോട്: റമസാന്‍ ഇരുപത്തിയേഴാം രാവായിരു­ന്ന ബു­ധ­നാഴ്ച ലൈ­ല­തുര്‍ ഖ­ദര്‍ പ്ര­തീ­ക്ഷി­ച്ച് മ­സ്­ജി­ദു­ക­ളില്‍ വി­ശ്വാ­സി­കള്‍ ആ­രാ­ധ­ന­യില്‍ മു­ഴുകി. ആയിരം മാസത്തേക്കാള്‍ പുണ്യമായ ലൈലതുല്‍ ഖ­ദ്ര്‍ റ­മ­ളാന്‍ അ­വസാ­ന പ­ത്തി­ലെ 21, 23, 25, 27, 29 എ­ന്നീ ഒ­റ്റ­യായ ഏ­തെ­ങ്കിലും ഒ­രു രാ­വാ­ണെ­ന്നാ­ണ് വി­ശ്വാസം. ഇ­തില്‍ 27-ാം രാ­വി­ലാ­ണ് വി­ശ്വാ­സി­കള്‍ കൂ­ടു­തലും ലൈ­ല­തുല്‍ ഖ­ദ്ര്‍ പ്ര­തീ­ക്ഷി­ച്ച് പ്രാര്‍­ത്ഥ­ന­യില്‍ സ­ജീ­വ­മാ­കു­ന്ന­ത്.

ലോ­ക­ത്തിന്റെ ന­നാ­ഭാ­ഗ­ങ്ങ­ളിലും ഗള്‍­ഫ് രാ­ജ്യ­ങ്ങ­ളിലും ഏ­താനും ദി­വ­സ­ങ്ങ­ളാ­യി അ­വ­സാ­ന­പ­ത്തി­ലെ രാ­വു­കള്‍ ആ­രാ­ധ­നകള്‍­കൊ­ണ്ട് സ­ജീ­വ­മാ­ക്കു­ക­യാ­ണ് വി­ശ്വാ­സി­കള്‍. എല്ലാ നി­സ്­കാ­ര­ങ്ങള്‍ക്കും ഇ­ഫ്­താ­റി­നും റമസാനിലെ പ്രത്യേക പ്രാര്‍ഥനയായ തറാവീ­ഹ് നിമസ്‌കാരത്തിലും എല്ലാ പള്ളികളിലും വന്‍ തി­ര­ക്കാ­ണ് അനു­ഭ­വ­പ്പെ­ടു­ന്ന­ത്.

ത­റാ­വീ­ഹ് നി­സ്­കാ­ര­ത്തി­ന് ശേ­ഷവും വിവി­ധ സുന്ന­ത്ത് നി­സ്­കാ­ര­ങ്ങള്‍ക്കും കൂ­ട്ടു­പ്രാര്‍­ത്ഥ­ന­യ്ക്കും ഇ­അ്­തി­കാ­ഫി­ന്റെ നീ­യ­ത്തു­മാ­യി നേ­ര­ത്തെതന്നെ മസ്ജിദുകളില്‍ ഇ­രി­പ്പി­ട­മു­റ­പ്പിച്ച വിശ്വാസികള്‍ ഖുര്‍ആര്‍ പാരായണത്തിലും ദി­ക്‌­റു­ക­ളിലും മുഴു­കി സു­ബ്­ഹ് ബാ­ങ്കി­ന് അല്‍പം മുമ്പ്‌വരെ മസ്ജിദുകളില്‍ കഴിഞ്ഞു. തു­ടര്‍­ന്ന് ഫു­ത്തൂര്‍ (അ­ത്താഴം) ഭ­ക്ഷ­ണ­ത്തി­നു­ശേ­ഷം സു­ബ്­ഹ് നി­സ്­കാ­ര­ത്തി­ന് വീണ്ടും പ­ള്ളി­ക­ളി­ലെ­ത്തു­ക­യാ­യി­രുന്നു. പുണ്യരാത്രിയായ ലൈലത്തുല്‍ ഖദ്ര്‍ രാവിനെ പ്രതീക്ഷിച്ചു സല്‍കര്‍മനിരതരായി സ്ത്രീകളും കുട്ടികളും വീടു­ളില്‍ ഖുര്‍­ആന്‍ പാ­ര­യ­ണ­ത്തിലും നി­സ്­ക്കാ­ര­ത്തിലും മു­ഴു­കി.

റ­മ­ളാന്‍ 27-ാം രാ­വില്‍ മ­ല­പ്പു­റം മ­അ്­ദിന്‍ സ­ലാ­ത്ത് ന­ഗ­റില്‍ ന­ട­ന്ന പ്രാര്‍­ത്ഥനാ സ­മ്മേ­ള­ന­ത്തില്‍ ല­ക്ഷ­ക­ണ­ക്കി­ന് വി­ശ്വാ­സി­കള്‍ പ­ങ്കെ­ടുത്തു.

Keywords:  Kozhikode, Kerala, Masjid, Lailatul Qadr, Ramzan, Prayer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia