ലാലിസം അഴിമതിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹരജി

 


തൃശൂര്‍: (www.kvartha.com 10/02/2015) മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡായ ലാലിസം ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് അവതരിപ്പിച്ച പരിപാടിയിലെ അഴിമതി സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ പരാതി. ഇ.കെ ഭരത്ഭൂഷണ്‍, നടന്‍ മോഹന്‍ലാല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിക്കൊണ്ട് പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ലാലിസം അഴിമതിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹരജി'ലാലിസം' എന്നത് മോഹന്‍ലാലിനെ മുന്‍നിര്‍ത്തി പണം തട്ടിയെടുക്കാനുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഭരത്ഭൂഷന്റേയും തന്ത്രമായിരുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ലാലിസം പരിപാടി വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ പണം മോഹന്‍ലാല്‍ തിരികെ നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ 1.80 കോടിക്ക് പകരം 1.60 കോടിയാണ് മോഹല്‍ലാല്‍ നല്‍കിയിയതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കൂടാതെ ഗെയിംസിനായി സ്‌റ്റേഡിയം മോടിയാക്കിയതിന്റെ മറവിലും കോടികളുടെ അഴിമതി നടന്നിട്ടുള്ളതായി ഹര്‍ജിയില്‍ പറയുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Vigilance, Court, Lalisam, Mohanlal, Music, Brand, Inquiry, Writ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia