ഒരുലക്ഷം ഭൂരഹിതര്‍ക്ക് ആഗസ്ത് 15നകം ഭൂമി

 


കോട്ടയം: ആഗസ്ത് 15നകം ഒരുലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റവന്യു ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കും. നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടത് റവന്യുവകുപ്പിന്റെ ഉത്തരവാദിത്വമാണ്. ഭൂരഹിതര്‍ക്ക് മൂന്നുസെന്റ് ഭൂമി വീതമാണ് നല്‍കുന്നത്. ഇത്രയും ഭൂമി വീട് വയ്ക്കാന്‍പോലും തികയില്ലെന്ന് ചിലര്‍ പറയുന്നു. ഭൂമിക്കുള്ള ആവശ്യക്കാര്‍ കൂടുതലാണ്.

ഒരുലക്ഷം ഭൂരഹിതര്‍ക്ക് ആഗസ്ത് 15നകം ഭൂമിസര്‍ക്കാരിന്റെ കൈയില്‍ എല്ലാവര്‍ക്കും നല്‍കാനുള്ള ഭൂമി ഇല്ല. ഇനിയും ആറായിരം ഏക്കര്‍കൂടി കണ്ടെത്തിയാല്‍ മാത്രമേ ഒരുലക്ഷം പേര്‍ക്ക് ആഗസ്ത് പതിനഞ്ചിനകം സ്ഥലം നല്‍കാനാവൂ. വിലകൊടുത്ത് വാങ്ങിയാല്‍ വര്‍ഷങ്ങള്‍ കൊണ്ടുപോലും പരിഹരിക്കാനാവാത്ത അധിക ബാധ്യതയാവും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കണമെന്ന് 1977ല്‍ സുപ്രിംകോടതി ഉത്തരവിട്ടതാണ്. എന്നാല്‍, ഇതുവരെ നടപടികള്‍ ആയിട്ടില്ല.

വനഭൂമിയുടെയും റവന്യൂഭൂമിയുടെയും അതിരുകള്‍ നിശ്ചയിക്കാനുള്ള നടപടി വേണം. 29 ശതമാനം വനഭൂമി കേരളത്തിനുണ്ടെന്നാണ് കണക്ക്. ഈ വനഭൂമിയുടെയും കൃഷിഭൂമിയുടെയും അളവ് കുറയാതെ ഭൂപരിഷ്‌കരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords:  Kottayam, Oommen Chandy, Inauguration, Kerala, Chief Minister, Land, Supreme court order, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia