കരിപ്പൂര്‍ വിമാനത്താവള വികസനം; ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ മുസ്ലിം ലീഗ് നല്‍കും: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
Sep 20, 2015, 15:39 IST
കൊണ്ടോട്ടി: (www.kvartha.com 20/09/2015) കരിപ്പൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ മുസ്ലിം ലീഗ് നല്‍കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും ജനങ്ങളുടെ വിയര്‍പ്പിന്റെ വിലയാണ് കരിപ്പൂര്‍ വിമാനത്താവളമെന്നും അതിനെ അടച്ചു പൂട്ടാന്‍ സമ്മതിക്കില്ലെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ തന്നെ പുന:സ്ഥാപിക്കാന്‍ നടപടിയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാനകമ്പനികള്‍ക്കെതിരെയാണ് ലീഗിന്റെ അടുത്തസമരമെന്ന് കെ പി എ മജീദ് പറഞ്ഞു.
മന്ത്രിമാരായ മഞ്ഞളാംകുഴി അലി, പി കെ അബ്ദു റബ്ബ്, എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, എം എല്‍ എമാരായ കെ മുഹമ്മദുണ്ണി ഹാജി, അഡ്വ. കെ എന്‍ എ ഖാദര്‍, അഡ്വ. എം. ഉമ്മര്‍, പി കെ ബഷീര്‍, അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി, അഡ്വ. എം. ശംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹറ മമ്പാട്, പി എം എ സലാം, ഉമ്മര്‍ അറയ്ക്കല്‍, അരിമ്പ്ര മുഹമ്മദ്, അഷ്‌റഫ് കോക്കൂര്‍, പി എ ജബ്ബാര്‍ ഹാജി, കെ. പി മുഹമ്മദ് കുട്ടി, എം എ ഖാദര്‍, ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, ടി വി ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, Muslim-League, Land for Karipur airport: Muslim league to help compensation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.