കളമശേരിയില്‍ സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
Feb 9, 2022, 09:30 IST
കൊച്ചി: (www.kvartha.com 09.02.2022) കളമശേരിയില്‍ സുഗന്ധവ്യഞ്ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. എച്എംടി റോഡില്‍ മെഡികല്‍ കോളജിനടുത്ത് കിന്‍ഫ്രയ്ക്ക് സമീപം ഗ്രീന്‍ കെയര്‍ എന്ന ഫാക്ടറിയിലാണ് തീപിടിച്ചത്. തീപിടിത്തമുണ്ടായ സമയത്ത് കമ്പനിയില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു. ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.
പുലര്‍ചെയാണ് സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിക്ക് തീ പിടിച്ചത്. സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം തീ കണ്ടത്. തീ ആളിപ്പടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നാണ് വിവരം. സ്ഥലത്ത് അഗ്‌നിശമന സേന ജീവനക്കാരെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.