മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് ലതികാ സുഭാഷ് എന്‍സിപിയിലേക്ക്; 2 ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം

 




തിരുവനന്തപുരം: (www.kvartha.com 23.05.2021) മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
ലതികാ സുഭാഷ് പാര്‍ടി വിട്ടു. എന്‍ സി പിയില്‍ ചേരുന്ന ലതികാ സുഭാഷിന്റെ ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാവുമെന്നാണ് ഞായറാഴ്ച പുറത്തു വരുന്ന റിപോര്‍ട്. ഇത് സംബന്ധിച്ച് ലതികാ സുഭാഷ് എന്‍ സി പി നേതാവ് പിസി ചാക്കോയുമായി ചര്‍ച്ച നടത്തിയെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഒരു ദേശീയ പാര്‍ടി എന്ന നിലയിലാണ് എന്‍ സി പി പ്രവേശനം എന്നാണ് ലതികാ സുഭാഷിന്റെ പ്രതികരണം. 'കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഒരു ദേശീയ പാര്‍ടി എന്ന നിലയിലാണ് എന്‍സിപി പ്രവേശനത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. എന്‍ സി പിയുടെ ആളുകള്‍ നേരത്തെ വിളിച്ചിരുന്നു. എന്‍ സി പി പ്രവേശനത്തോടെ പ്രവര്‍ത്തന മേഖല കൂടുതല്‍ ശക്തമാക്കാന്‍ കഴിയും'. ലതികാ സുഭാഷ് പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് ലതികാ സുഭാഷ് എന്‍സിപിയിലേക്ക്; 2 ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം


നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ലതികാ സുഭാഷ് കോണ്‍ഗ്രസ് വിട്ടത്. ഇതില്‍ പ്രതിഷേധിച്ച് കെ പി സി സി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

Keywords:  News, Kerala, State, Thiruvananthapuram, Politics, Political Party, NCP, Congress, Latika Subhash To the NCP; Official announcement within 2 days
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia