വിഴിഞ്ഞത്തിനെതിരെ കടുത്ത നീക്കത്തില്‍ ലത്തീന്‍ സഭ; ഒതുക്കാന്‍ ബിജെപിയെ കൂട്ടുപിടിക്കാനും ഉമ്മന്‍ ചാണ്ടി സംഘം
Sep 24, 2015, 12:27 IST
തിരുവനന്തപുരം: (www.kvartha.com 24.09.2015) വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായി തിരുവനന്തപുരത്തെ ലത്തീന്‍ കത്തോലിക്കര്‍ ആരംഭിച്ചിരിക്കുന്ന സമരം ഏതുവിധവും ഒതുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തീവ്രശ്രമം. എന്നാല്‍ വിഴിഞ്ഞം തുറമുഖം വേണ്ടെന്നുവയ്ക്കാതെ പിന്മാറുന്ന പ്രശ്‌നമില്ലെന്ന് ബിഷപ്പ് എം സൂസൈപാക്യം അറുത്തുമുറിച്ചു പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ എ കെ ആന്റണിയോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ടോ ഇടപെട്ടാല്‍ പോലും വഴങ്ങില്ലെന്ന ശക്തമായ നിലപാടിലാണ് സഭ. ഇതു മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ബിജെപിയുടെ ഉന്നത നേതാക്കളെ ഇടപെടുവിക്കാന്‍ സാധിക്കുമോയെന്നു നോക്കുന്ന വിചിത്ര അവസ്ഥയിലാണ് സംസ്ഥാന ഭരണ നേതൃത്വം.
വിഴിഞ്ഞം തുറമുഖം തീരമേഖലയ്ക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും കനത്ത ആഘാതമാണെന്നു ചൂണ്ടിക്കാട്ടിയാണ് കത്തോലിക്കാ സഭ എതിര്‍ക്കുന്നത്. പതിനായിരക്കണക്കിനു മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മാത്രമല്ല താമസ സ്ഥലത്തെയും പദ്ധതി തകര്‍ക്കുന്നും സഭ ആരോപിക്കുന്നു. ഈ വിഷയത്തില്‍ മാസങ്ങളായി പല തലങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ബുധനാഴ്ട സെക്രട്ടേറിയറ്റിനു മുന്നില്‍ ആയിരങ്ങള്‍ ഒത്തുചേര്‍ന്നത് സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്.
സഭയിലെ സന്യസ്ഥരും വൈദികരുമാണ് 'മല്‍സ്യത്തൊഴിലാളികളുടെ ജീവിതം തകര്‍ക്കുന്ന' വിഴിഞ്ഞം തുറമുഖം വേണ്ടെന്നു ചൂണ്ടിക്കാട്ടി പന്തല്‍കെട്ടി സമരം നടത്തിയത്. അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സഭയുടെ കീഴിലുള്ള വിവിധ സംഘടനകള്‍ പ്രകടനം നടത്തി. ഇവരിലേറെയും സ്ത്രീകളായിരുന്നു.
കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു വന്നതോടെയാണ് തുറമുഖ കരാര്‍ ഏറ്റെടുത്ത ഗൗതം
അദാനിയുടെ കൂടി താല്‍പര്യം പരിഗണിച്ച് ബിജെപിയുടെ കേന്ദ്ര നേതൃത്വം വഴി സഭയെ പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ സ്വപ്‌ന പദ്ധതിക്ക് സഭ എതിരു നില്‍ക്കരുതെന്നാണ് ആവശ്യപ്പെടുക.
എന്നാല്‍ നാലു വര്‍ഷം മുമ്പ് കമ്മീഷന്‍ ചെയ്ത വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലും സ്വപ്‌ന പദ്ധതിയായാണ് വിശേഷിപ്പിക്കപ്പെട്ടതെന്നും അത് ഇപ്പോള്‍ തകര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണെന്നും വിഴിഞ്ഞത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
Keywords: Latin catholics against vizhinjam port, Kerala govt to seek help of BJP, Thiruvananthapuram, Secretariat, Oommen Chandy, Kerala.

Also Read:
ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു
Keywords: Latin catholics against vizhinjam port, Kerala govt to seek help of BJP, Thiruvananthapuram, Secretariat, Oommen Chandy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.