Law College | കാസർകോട് ജില്ലയിൽ ലോ കോളജ് യാഥാർഥ്യമായി; ലക്ഷ്യം കണ്ടത് മഞ്ചേശ്വരം എംഎൽഎയുടെ ശ്രമം
Oct 12, 2022, 15:22 IST
കാസർകോട്: (www.kvartha.com) ജില്ലയിൽ പ്രഥമ ലോ-കോളജ് യഥാര്‍ഥ്യമായി. കണ്ണൂര്‍ സര്‍വകലാശാല മഞ്ചേശ്വരം ഓഫ് കാംപസിൽ ഈ വര്‍ഷം തന്നെ എല്‍എല്‍ബി കോഴ്‌സുകള്‍ ആരംഭിക്കും. ആദ്യഘട്ടം അറുപത് സീറ്റുകളിലാവും പ്രവേശനം. എല്‍എല്‍എം കോഴ്‌സിനു പിന്നാലെയാണ് എല്‍എല്‍ബി കോഴ്‌സിന് കൂടി അനുമതിയായത്.
മഞ്ചേശ്വരം ഗോവിന്ദ പൈ മെമോറിയല്‍ കോളജിന് സമീപം കണ്ണൂര്‍ സര്‍വകലാശാലക്ക് അധീനതയിലുള്ള കെട്ടിടത്തിലാണ് സമ്പൂര്‍ണ ലോ- കോളജ് പ്രവര്‍ത്തിക്കുക. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിലവില്‍ ത്രിവത്സര എല്‍എല്‍ബി കോഴ്‌സിന് അവസരമുള്ളത് മഞ്ചേശ്വരത്ത് മാത്രമാണ്. സമ്പൂര്‍ണ നിയമ പഠന കേന്ദ്രമെന്ന ജില്ലയുടെ ഏറെ കാലത്തെ ആവശ്യമാണ് ഇതോടെ യഥാര്‍ഥ്യമാകുന്നത്.
അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ മംഗ്ളുറു, സുള്ള്യ എന്നിവിടങ്ങളിലെ കോളജുകളെയായിരുന്നു ജില്ലയിലെ നിയമ വിദ്യാര്‍ഥികള്‍ ആശ്രയിച്ചിരുന്നത്. കോടികള്‍ ചിലവഴിച്ച് സര്‍വകലാശാല നിര്‍മിച്ച കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യത്തില്‍ അത് ഉപയോഗ പ്രദമാക്കി എല്‍എല്‍ബി അടക്കമുള്ള കോഴ്‌സുകള്‍ക്കുള്ള നിയമ പഠന കേന്ദ്രം ഇവിടെ ആരംഭിക്കണമെന്ന് എകെഎം അശ്റഫ് എംഎല്‍എ നിയമസഭയില്‍ തന്റെ ആദ്യ സബ് മിഷനില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല വിസി അടക്കമുള്ള ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് ചര്‍ച നടത്തുകയും വിസി അടക്കമുള്ളവര്‍ മഞ്ചേശ്വരം കാംപസ് സന്ദര്‍ശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ കെട്ടിടത്തിന്റെ അടിസ്ഥാന ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെ എംഎല്‍എ ഫൻഡിൽ നിന്ന് 36 ലക്ഷം രൂപ നേരത്തെ അനുവദിക്കുകയും ചെയ്തു. ബാര്‍ കൗണ്‍സില്‍ അംഗീകാരം ആവശ്യമില്ലാത്ത എല്‍എല്‍എം കോഴ്‌സ് അനുവദിച്ചതിന് പിന്നാലെ എല്‍എല്‍ബി കോഴ്‌സിനായി എംഎല്‍എ ശ്രമം നടത്തി വരികെയാണ് സമ്പൂര്‍ണ നിയമ പഠന കേന്ദ്രമായി മഞ്ചേശ്വരം കാംപസ് മാറിയത്. ഇതോടെ ജില്ലയിലെ ഉന്നത വിദ്യഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റമാകും ഉണ്ടാവുകയെന്ന് എകെഎം അശ്റഫ് എംഎല്‍എ പറഞ്ഞു.

Keywords: Law College become reality in Kasaragod district, Kasaragod,Kerala,News,Top-Headlines,College,Kannur University,MLA, Course, Manjeshwaram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.