ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തി ഡോക്ടര്‍മാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി ഉപകരണങ്ങള്‍ തല്ലിപ്പൊട്ടിച്ച 2 നിയമവിദ്യാര്‍ത്ഥികള്‍ പിടിയില്‍
Nov 12, 2016, 15:00 IST
ഉള്ളൂര്‍: (www.kvartha.com 12.11.2016) ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തി ഡോക്ടര്‍മാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി ഉപകരണങ്ങള്‍ തല്ലിപ്പൊട്ടിച്ച സംഭവത്തില്‍ രണ്ട് നിയമവിദ്യാര്‍ത്ഥികള്‍ പിടിയില്‍. ഉള്ളൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 1.45 മണിയോടെയാണ് സംഭവം.
നെടുമങ്ങാട് സഹകരണ ബാങ്കിന് സമീപം അശ്വതി ഭവനില്‍ അഭിലാഷ്, അഞ്ചല്‍ വളവില്‍ കൊച്ചുവിളാകത്ത് ഫൈസല്‍ എന്നിവരാണ് മെഡിക്കല്‍ കോളജ് പോലീസിന്റെ പിടിയിലായത്. സെന്റ് മേരീസ് സ്‌കൂളിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം. തുടര്‍ന്ന് ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തി.

എന്നാല്‍, ചികിത്സ തേടാന്‍ കൂട്ടാക്കാതെ ആശുപത്രി ജീവനക്കാരുമായി ഇവര്‍ ഉടക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനിടെ ആശുപത്രിയുടെ വാതില്‍ ചവിട്ടിപൊളിച്ചും എക്‌സ് റേ പരിശോധനാ ഉപകരണം, ബി.പി അപ്പാരറ്റസ് തുടങ്ങിയവ തല്ലി തകര്‍ത്തും ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ആശുപത്രി ജീവനക്കാരെയും ഡോക്ടര്‍മാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം അറിഞ്ഞ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാരെത്തി ബഹളം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഒരു മണിക്കൂറോളം ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഴിഞ്ഞാടിയ ഇവരെ പിന്നീട് മെഡിക്കല്‍ കോളജ് എസ്.ഐയും സംഘവുമെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തതായും ശനിയാഴ്ച കോടതിയില്‍ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
Also Read:
മജിസ്‌ട്രേറ്റിന്റെ മരണം: ഫോണ്‍ സുള്ള്യ പോലീസ് പിടിച്ചുവെച്ചുവോ? ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി; കൂടെപ്പോയ അഭിഭാഷകരുടെ പങ്കും അന്വേഷിക്കണം, മജിസ്‌ട്രേറ്റിന് ആദരവും കിട്ടിയില്ല
Keywords: Law Students , Doctor, Medical College, Police, Threatened, Attack, Complaint, Doctor, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.