Lax security on trains | തീവണ്ടികളിലെ സുരക്ഷാ വീഴ്ച; ഒരു ജീവന്‍ കൂടി പൊലിഞ്ഞു

 


കൊച്ചി: (www.kvartha.com) എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനില്‍ പിതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പതിനാറുകാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം നടന്ന് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഈ സംഭവം നടന്നപ്പോള്‍ ട്രെയിനിലെ സുരക്ഷാ വീഴ്ചയെ കുറിച്ച് ഏറെ പരാതി ഉയര്‍ന്നിരുന്നു.

Lax security on trains | തീവണ്ടികളിലെ സുരക്ഷാ വീഴ്ച;  ഒരു ജീവന്‍ കൂടി പൊലിഞ്ഞു

എന്നാല്‍ കഴിഞ്ഞദിവസം തീവണ്ടിയിലെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് മറ്റൊരു ജീവന്‍ കൂടി പൊലിഞ്ഞിരിക്കയാണ്. വര്‍ക്കല വെട്ടൂരിലെ ഒരു സ്‌കൂളിലെ അധ്യാപികയാണ് നാഗര്‍കോവില്‍-കോട്ടയം പാസഞ്ചറിന്റെ ലേഡീസ് കംപാര്‍ട്മെന്റില്‍ നിന്ന് വീണ് മരിച്ചത്. 

ചൊവ്വാഴ്ച വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്. തിരുവല്ല റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ട്രെയിന്‍ കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു.

സംഭവത്തെ കുറിച്ച് തിരുവല്ലയില്‍ ഇറങ്ങിയ അധ്യാപിക പറയുന്നത്:

യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. 'ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച്, തിരുവല്ല സ്റ്റേഷനില്‍ എത്തുമ്പോള്‍ ട്രെയിനിന്റെ പിന്‍ഭാഗത്തുള്ള ലേഡീസ് കംപാര്‍ട്മെന്റ് കാലിയായിരുന്നു. ട്രെയിന്‍ കോട്ടയത്തേക്കുള്ള യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ്, ആകെ അലങ്കോലമായരീതിയില്‍ ഒരാള്‍ സ്ത്രീകളുടെ കംപാര്‍ടുമെന്റിലേക്ക് ചാടിക്കയറി. പിന്നീട് എല്ലാം പെട്ടെന്ന് സംഭവിച്ചു. ട്രെയിന്‍ വേഗത കൂട്ടി പ്ലാറ്റ്‌ഫോം കടക്കുന്നതിനിടയില്‍ ടീചര്‍ കംപാര്‍ടുമെന്റില്‍ നിന്ന് താഴേക്ക് വീഴുന്നതാണ് കണ്ടത്.

ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് സെക്രടറി ലിയോണ്‍സ് ജെ സംഭവത്തെ കുറിച്ച് പറയുന്നത്:

ടീചറെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു, വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പിന്നീട് കുടുംബത്തിന്റെ സമ്മതത്തോടെ അവിടെ നിന്നും മാറ്റി.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലേഡീസ് കംപാര്‍ടുമെന്റില്‍ നിന്ന് ടീചര്‍ താഴേക്ക് വീഴുന്നത് കണ്ടു. എന്നാല്‍ തള്ളിയതാണോ ചാടിയതാണോ എന്ന് വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും, ഒരു കാര്യം ഉറപ്പാണ്, ടീചര്‍ സ്വയം ചാടിയതല്ല. കോട്ടയം സ്വദേശിയായ അവര്‍ക്ക് തിരുവല്ലയില്‍ ഇറങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരാള്‍ ട്രെയിനില്‍ നിന്ന് വീണതിനെക്കുറിച്ച് ഗാര്‍ഡ് ലോകോ പൈലറ്റിനെ അറിയിച്ചിരുന്നു. കോട്ടയത്തെ റെയില്‍വേ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ അവരും ഇക്കാര്യം പറഞ്ഞു. എന്താണ് സംഭവിച്ചതെന്നറിയാതെ അവരും അന്വേഷണം നടത്തുകയാണ്. ലിയോണ്‍സ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണ് നടക്കുന്നത്. ട്രെയിനുകളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കാന്‍ റെയില്‍വേയും ആര്‍പിഎഫും ജിആര്‍പിയും കൂട്ടാക്കുന്നില്ല. ഓരോ തവണ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മാത്രം മുറവിളി കൂട്ടും അത്രതന്നെ. അപകടങ്ങള്‍ റിപോര്‍ട് ചെയ്യാന്‍ മുന്‍കൈയെടുക്കുന്ന ആളുകള്‍ക്ക് നേരെയും അധികൃതര്‍ തിരിയുന്ന കാഴ്ചയാണ് കാണുന്നത്.

സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് തടയാന്‍ ആര്‍പിഎഫും റെയില്‍വേയും ജിആര്‍പിയും സുരക്ഷ ശക്തമാക്കണം. ക്രൂരമായ പീഡനത്തിനിരയായി മരിച്ച സൗമ്യയെ ഓര്‍ക്കുന്നുണ്ടോ? പുനലൂര്‍ പാസഞ്ചറിലാണ് നടുക്കുന്ന ആ സംഭവം നടന്നത്. ആക്രമണകാരിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ക്ക് ട്രെയിനില്‍ നിന്ന് ചാടേണ്ടി വന്നു. റെയില്‍വേയ്ക്കും നിയമ നിര്‍വഹണ ഏജന്‍സികളും ഇനിയെങ്കിലും കണ്ണുതുറക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Keywords: Lax security on trains claims another life in Kerala, Kochi, News, Train, Accidental Death, Teacher, Hospital, Treatment, Kerala.







ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia