Advertisement |  'പത്രങ്ങളില്‍ നല്‍കിയ എല്‍ഡിഎഫ് പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങിയില്ല; നിയമ നടപടിക്കൊരുങ്ങി സന്ദീപ് വാര്യര്‍' 

 
LDF Ad Lacks Election Commission Approval, Sandeep Warrier Responds
LDF Ad Lacks Election Commission Approval, Sandeep Warrier Responds

Photo Credit: Facebook / Sandeep G Warrier

● സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.
● എന്നാല്‍, സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് ഉള്‍പെടുത്തിയിരുന്നത്.
● വിഷയത്തില്‍ ഔദ്യോഗികമായി ആരും പ്രതികരിച്ചിട്ടില്ല. 

പാലക്കാട്: (KVARTHA) പത്രങ്ങളില്‍ നല്‍കിയ എല്‍ഡിഎഫ് പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങിയില്ലെന്ന് കണ്ടെത്തല്‍. തിരഞ്ഞെടുപ്പിന് തലേദിവസം സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രമായ സുപ്രഭാതം എന്നിവയില്‍ എല്‍ഡിഎഫ് പരസ്യം നല്‍കിയത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെയെന്നാണ് കണ്ടെത്തല്‍. മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് പരസ്യം നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.


ജില്ലാ കലക്ടര്‍ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് കാലത്ത് ഈ രീതിയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍, എല്‍ഡിഎഫ് നല്‍കിയ പരസ്യത്തിന് അനുമതി ഇല്ലെന്നാണ് അന്വേഷണത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.  സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. എന്നാല്‍, സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് ഇതില്‍ ഉള്‍പെടുത്തിയിരുന്നത്.

കശ്മീര്‍ വിഷയത്തില്‍ സന്ദീപിന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റും ആര്‍ എസ് എസ് വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ പരസ്യത്തിലുണ്ട്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിവധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള സന്ദീപ് വാര്യരുടെ പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

'ഈ വിഷ നാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം' എന്നിങ്ങനെ സന്ദീപിനെതിരായ തലക്കെട്ടുകളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതേതരവാദിയായ സരിനെ പോലെയുള്ള ഒരാളെ പുറത്താക്കി വര്‍ഗീയതയുടെ കാളകൂടവിഷത്തെ സ്വീകരിച്ചുവെന്നാണ് കോണ്‍ഗ്രസിനെതിരെയുള്ള പരസ്യത്തിലുള്ള വിമര്‍ശനം.

വിഷയത്തില്‍ ഔദ്യോഗികമായി ആരും പ്രതികരിച്ചിട്ടില്ല. ജില്ലാ കലക്ടറുടേയും സിപിഎമ്മിന്റേയും ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തുവരാനിരിക്കെ വിഷയത്തില്‍ സന്ദീപ് വാര്യര്‍ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് വിഷയത്തില്‍ തീരുമാനമെടുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭ്യമാകുന്ന വിവരം.

#LDF #KeralaPolitics #ElectionAd #Controversy #SandeepWarrier #CPM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia