സഹകരണ ബാങ്ക് പ്രതിസന്ധി: തിങ്കളാഴ്ച കേരളത്തില്‍ ഇടതുമുന്നണി ഹര്‍ത്താല്‍

 


തിരുവനന്തപുരം: (www.kvartha.com 24/11/2016) സഹകരണ ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറില്‍നിന്നും നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ സി പി എം തീരുമാനം. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പാല്‍, പത്രം തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

1000, 500 രൂപാ നോട്ടുകള്‍ കേന്ദ്രം അസാധുവാക്കിയതിനെതുടര്‍ന്ന് കേരളത്തിലെ സഹകരണ മേഖലയില്‍ കടുത്ത പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതില്‍ വ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

നോട്ട് പ്രതിസന്ധിയേത്തുടര്‍ന്ന് തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും അവിടത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രതിഷേധപരിപാടി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്.
സഹകരണ ബാങ്ക് പ്രതിസന്ധി: തിങ്കളാഴ്ച കേരളത്തില്‍ ഇടതുമുന്നണി ഹര്‍ത്താല്‍

Keywords : Kerala, Harthal, LDF, Government, LDF announces Harthal on Monday. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia