Petition | ഉളിക്കലിലെ കാട്ടാന ആക്രമണത്തിന് അറുതി വരുത്താന്‍ വനംവകുപ്പ് മന്ത്രിക്ക് എല്‍ ഡി എഫ് നിവേദനം നല്‍കി

 


കണ്ണൂര്‍: (KVARTHA) ഉളിക്കല്‍ പഞ്ചായതിലെ ജനവാസ മേഖലയില്‍ കാട്ടാന ആക്രമണം തടയാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി എല്‍ ഡി എഫ് പ്രതിനിധി സംഘം കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍വെച്ചു കൂടിക്കാഴ്ച നടത്തുകയും നിവേദനം കൈമാറുകയും ചെയ്തു.

Petition | ഉളിക്കലിലെ കാട്ടാന ആക്രമണത്തിന് അറുതി വരുത്താന്‍ വനംവകുപ്പ് മന്ത്രിക്ക് എല്‍ ഡി എഫ് നിവേദനം നല്‍കി

വനംവകുപ്പ് നിലവില്‍ അനുവദിച്ച തുക ഉപയോഗപ്പെടുത്തി അടിയന്തിരമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഹാംഗിങ്ങ് ഫെന്‍സിംഗ് സ്ഥാപിക്കുമെന്നും നിലവിലുള്ള ഫെന്‍സിംഗില്‍ ആവിശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

ജില്ലാപഞ്ചായത് വിഹിതമായ 35 ലക്ഷം ഇരിക്കൂര്‍ ബ്ലോക് പഞ്ചായത് വിഹിതമായ 10ലക്ഷവും ഉളിക്കല്‍ ഗ്രാമപഞ്ചായത് വിഹിതമായ അഞ്ചു ലക്ഷം രൂപ ഉപയോഗപ്പെടുത്തിയുള്ള ഹാംഗിങ്ങ് ഫെന്‍സിംഗ് പ്രവൃത്തി ത്വരിതഗതിയില്‍ നടപ്പിലാക്കുമെന്നും ബാക്കി വരുന്ന പ്രദേശത്തിന് ആവിശ്യമായ പ്രെപോസല്‍ തയാറാക്കുന്നതിന് വകുപ്പിനെ ചുമതലപ്പെടുത്തുമെന്നും തുടര്‍ന്ന് നടന്ന ചര്‍ചക്ക് ശേഷം മന്ത്രി എല്‍ ഡി എഫ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

മന്ത്രിയുടെ സാന്നിധ്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മേധാവികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവരുടെ യോഗം നവംബര്‍ ആദ്യവാരം കലക്ടര്‍ വിളിച്ച് ചേര്‍ക്കുമെന്നും കൃഷി വകുപ്പിന്റെ കൂടി സഹകരണത്തോടെ അടിയന്തിരമായി വന്യമൃഗ ആക്രമണ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

സിപിഎം ജില്ലാ സെക്രടറി എം വി ജയരാജന്‍, ജില്ലാപഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍, എല്‍ ഡി എഫ് നേതാക്കളായ അജയന്‍ പായം, ബാബുരാജ് ഉളിക്കല്‍, അഡ്വ കെജി ദിലീപ്, പികെ ശശി, ലിജുമോന്‍, ദാസന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത് അംഗങ്ങളായ നോബിന്‍ പിഎ, സരുണ്‍ തോമസ് എന്നിവര്‍ എല്‍ഡിഎഫ് സംഘത്തിലുണ്ടായിരുന്നു.
ഡി എഫ് ഒ കാര്‍തിക് ഐ എഫ് എസ് ഉള്‍പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Keywords:  LDF Approached Forest Minister to end wildebeest attacks in Ulikal, Kannur, News, LDF Members, Meeting, Minister, Gust House, Petition, Wild Animal, Attack, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia