ബാലുശേയില്‍ ധര്‍മ്മജനെ പിന്നിലാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് മുന്നേറുന്നു
May 2, 2021, 11:03 IST
കോഴിക്കോട്: (www.kvartha.com 02.05.2021) ബാലുശേരി നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പിന്നിലാക്കി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് മുന്നേറുന്നു. രാവിലെ എട്ട് മണിയോടെ മണ്ഡലത്തില്‍ വോടെണ്ണല്‍ ആരംഭിച്ചിരുന്നു. തപാല്‍ വോടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ വോടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു മുന്നില്‍.
എന്നാല്‍ വോടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് ആണ് മുന്നേറുന്നത്. 1500-ല്‍ അധികം വോടുകള്‍ക്കാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നത്.
വോടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിലവില്‍ 86 മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് മുന്നേറുന്നു. 50 മണ്ഡലങ്ങളിലാണ് യു ഡി എഫിന്റെ മുന്നേറ്റം. നാല് മണ്ഡലങ്ങളില്‍ എന്‍ ഡി എയും ലീഡ് ചെയ്യുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.