വട്ടിയൂര്‍ക്കാവിലേത് ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തെരഞ്ഞെടുപ്പ് ഫലം; ചര്‍ച്ച ചെയ്തത് രാഷ്ട്രീയവും വികസനവും; ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു, വിധിയെഴുതി; തെരഞ്ഞെടുപ്പ് ഫലമോ അതിമധുരമെന്നും വി കെ പ്രശാന്ത്

 


തിരുവനന്തപുരം: (www.kvartha.com 24.10.2019) അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം അറിവായതോടെ വട്ടിയൂര്‍ക്കാവില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് വിജയിച്ചു. വട്ടിയൂര്‍ക്കാവിലേത് ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തെരഞ്ഞെടുപ്പ് ഫലമെന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്തിന്റെ പ്രതികരണം.

മതവും ജാതിയുമല്ല, രാഷ്ട്രീയവും വികസനവുമാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തത്. അത് ജനങ്ങള്‍ സ്വീകരിച്ചു, വിധിയെഴുതി. തെരഞ്ഞെടുപ്പ് ഫലം അതിമധുരമാണെന്നും വികെ പ്രശാന്ത് പ്രതികരിച്ചു.

വട്ടിയൂര്‍ക്കാവിലേത് ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തെരഞ്ഞെടുപ്പ് ഫലം; ചര്‍ച്ച ചെയ്തത് രാഷ്ട്രീയവും വികസനവും; ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു, വിധിയെഴുതി; തെരഞ്ഞെടുപ്പ് ഫലമോ അതിമധുരമെന്നും വി കെ പ്രശാന്ത്

7000-10,000 വരെ ലീഡ് ലഭിക്കുമെന്ന് എല്‍ഡിഎഫ് ക്യാമ്പ് പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷകള്‍ യാഥാര്‍ഥ്യത്തിലേക്കെത്തി. സോഷ്യല്‍ മീഡിയ സ്പോണ്‍സേര്‍ഡ് വിജയമല്ല ഞങ്ങളുടേതെന്നും ജനം തിരിച്ചറിഞ്ഞതായും വികെ പ്രശാന്ത് വ്യക്തമാക്കി.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ സമുദായം പറഞ്ഞ് വോട്ടുപിടിക്കുന്ന രീതിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇത് ശരിയായ നിലപാടല്ല. മത സാമുദായിക വോട്ടുകള്‍ ഞങ്ങള്‍ക്കും ലഭിച്ചിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയ എതിരാളികള്‍ എനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ എന്തായാലും ജനം വാസ്തവം തിരിച്ചറിഞ്ഞതായും പ്രശാന്ത് പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  LDF Candidate VK Prasanth on Vattiyurkkavu By election, Thiruvananthapuram, News, Politics, LDF, Congress, Winner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia