E P Jayarajan | എം വിജിൻ എംഎൽഎയെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ; പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് വിമർശനം

 


കണ്ണൂർ: (KVARTHA) സിവിൽ സ്റ്റേഷൻ വളപ്പിൽ പൊലീസുമായി വാക്കേറ്റത്തിലേർപെട്ട കല്യാശേരി മണ്ഡലം എംഎൽഎ എം വിജിനെ പൂർണമായും പിന്തുണച്ച് സിപിഎം നേതൃത്വം രംഗത്തിറങ്ങി. സ്വന്തം സർകാരിന്റെ കീഴിലുള്ള മുഖ്യമന്ത്രി ഭരിക്കുന്ന പൊലീസിനെ തള്ളി പറഞ്ഞു കൊണ്ടാണ് സിപിഎം നേതാക്കൾ രംഗത്തുവന്നത്.
എം വിജിൻ എംഎൽഎയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആവശ്യപ്പെട്ടു. കണ്ണൂർ കോടതി വളപ്പിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

E P Jayarajan | എം വിജിൻ എംഎൽഎയെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ; പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് വിമർശനം

പൊലീസ് എംഎൽഎയെ പേരു ചോദിച്ചു പരിഹസിക്കുകയാണ് ചെയ്തത്. സമരക്കാരെ തടഞ്ഞതിലുള്ള വീഴ്ച മറയ്ക്കാൻ മന:പൂർവം പ്രകോപനമുണ്ടാക്കിയെന്നും ഇ പി ജയരാജൻ ആരോപിച്ചു. എംഎൽഎയോട് പെരുമാറുന്നതു പോലെയല്ല പൊലീസ് വിജിനോട് പെരുമാറിയത്. വിജിൻ അൽപം ശബ്ദമുയർത്തിയതല്ലാതെ മോശമായി ഒന്നും പ്രതികരിച്ചിട്ടില്ല. സർകാരിനെ അപകീർത്തിപ്പെടുത്താനാണ് പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചത്. എം വിജിനെ പോലെയുള്ള എംഎൽഎയെ അറിയാത്ത പൊലീസാണ് കണ്ണൂരിലേത്. എംഎൽഎയോട് ആരാണെന്ന് പേരു ചോദിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

സിവിൽ സ്റ്റേഷനിൽ കയറിയ നഴ്സുമാരെ പുറത്തിറക്കി പരിപാടി നടത്താനാണ് വിജിൻ ശ്രമിച്ചത്. അദ്ദേഹത്തിനെതിരെ കേസെടുക്കേണ്ട ആവശ്യമില്ല. പൊലീസ് അവിടെയില്ലാത്തതിനാലാണ് സമരക്കാർ അകത്തേക്ക് കയറിയത്. സമരം ചെയ്തവരിൽ കൂടുതൽ വനിതകളാണ്. അതുകൊണ്ടു തന്നെ പൊലീസ് കേസെടുത്തത് അനാവശ്യമാണ്. എം വിജിൻ എംഎൽഎയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടതായും ഇ പി ജയരാജൻ പറഞ്ഞു.

കണ്ണൂർ സിവിൽ സ്റ്റേഷനിൽ സമരക്കാർ അകത്തുകടന്നത് പൊലീസിന്റെ വീഴ്ച്ച കാരണമാണ്. സാധാരണ കലക്ടറേറ്റിലേക്ക് കടക്കുന്ന വഴിയിലൂടെ തന്നെയാണ് സമരക്കാരും അകത്തേക്ക് കടന്നത്. കവാടത്തിൽ സമരക്കാരെ സാധാരണ പൊലിസ് ഗേറ്റ് അടച്ചു തടയാറുണ്ട്. അതു ചെയ്യാത്തതു കാരണമാണ് സമരക്കാർ അകത്തേക്കു കടന്നതെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

Keywords: News, Kerala, Kannur, E P Jayarajan, M Vijin, Kannur, Politics, LDF, Police, MLA, Civil Station, LDF convener supports M Vijin MLA.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia