Supplyco Subsidy | സപ്ലൈകോ സാധനങ്ങൾക്ക് പൊള്ളുന്ന വില; എന്തിന് ഈ സബ്സിഡി തട്ടിപ്പ്?

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) സംസ്ഥാനത്ത് സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചിരിക്കുകയാണ്. ഇനി അരക്കിലോ മുളകിന് നൽകണം 82 രൂപ. അരക്കിലോ മുളകിന് ഒറ്റയടിക്ക് കൂടിയത് 40 രൂപയാണ്. 65 രൂപയായിരുന്ന തുവരപ്പരിപ്പിന് 46 രൂപ വർദ്ധിപ്പിച്ച് 111 രൂപയായി. വൻ പയറിന് 31 രൂപ കൂടി. വില കാര്യമായി കൂടിയ മറ്റൊരു ഇനം ഉഴുന്നാണ്. 66 രൂപ ആയിരുന്ന ഉഴുന്ന് 29 രൂപ കൂടി 95 രൂപയായി. വൻ കടല കിലോയ്ക്ക് 27 രൂപയും ചെറുപയറിന് 19 രൂപയും പഞ്ചസാരയ്ക്ക് 6 രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയുമാണ് കൂടിയത്. കുറുവ, മട്ട അരികൾക്ക് 5 രൂപയും ജയ അരിക്ക് നാല് രൂപയും കൂടിയിട്ടുണ്ട്. 25 രൂപയ്ക്ക് കിട്ടിയിരുന്ന അരി ഇനങ്ങൾ വാങ്ങാൻ 30 രൂപ വരെ ഇനി നൽകണം. പച്ചരിക്ക് 3 രൂപ കൂടിയിട്ടുണ്ട്.

Supplyco Subsidy | സപ്ലൈകോ സാധനങ്ങൾക്ക് പൊള്ളുന്ന വില; എന്തിന് ഈ സബ്സിഡി തട്ടിപ്പ്?

ഓരോ സാധനങ്ങളുടെയും വിപണിവിലയിൽ നിന്ന് 35 ശതമാനം സബ്സിഡി കുറച്ചാണ് പുതിയ വില വിവര പട്ടിക ഭക്ഷ്യവകുപ്പ് തയ്യാറാക്കിയത്. മന്ത്രിസഭായോഗം അംഗീകാരം നൽകിയ പുതിയ വിലയ്ക്കാകും മാവേലി സ്റ്റോറുകളിൽ ഇനി സബ് സിഡി സാധനങ്ങൾ ലഭിക്കുക. സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധിച്ചിട്ടും ഭക്ഷ്യമന്ത്രി പറയുന്നു ഈ വില വർദ്ധനവ് സാധാരണക്കാരെ ബാധിക്കുകയില്ലെന്ന്. പിന്നെ ആരെ ബാധിക്കുമെന്നാണ് മന്ത്രി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. സബ്സിഡി ഉണ്ടായിരുന്നപ്പോഴും മിക്ക സാധാനങ്ങളും സപ്ലൈകോയിൽ ലഭ്യമല്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നതാണ്. അതാണോ മന്ത്രി ഉദ്ദേശിച്ചതെന്ന കാര്യത്തിൽ സംശയം ഉണ്ട്.

വില വർദ്ധനവ് ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി പറഞത് സത്യമാണ്. മാവേലിസ്റ്റോറിൽ ഈ സാധനങ്ങൾ ഇല്ല. പിന്നെങ്ങനെ ജനങ്ങളെ ബാധിക്കും എന്നല്ലെ, ഇത് സാധാരണക്കാരൻ്റെ സംശയമാണ്. ശരിക്കും സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പറയേണ്ടി വരും . ഇതാണോ പാവപ്പെട്ടവൻ്റെ സർക്കാരും ജനപ്രതിനിധികളും. വിഴുങ്ങാൻ ബുദ്ധിമുട്ടുള്ള ഇത്തരം കാപ്‌സ്യൂൾ തന്നാൽ ജനങ്ങൾ എങ്ങനെ വിഴുങ്ങുമെന്നു പറ മന്ത്രി? മടുത്തു കാപ്‌സ്യൂൾ വിഴുങ്ങിയുള്ള ഈ ജീവിതം എന്ന് പറയുന്നതാകും ശരി. ശരിക്കും ഈ സർക്കാർ തമിഴ്നാട് പോലെയുള്ള സർക്കാരുകളെ കണ്ട് പഠിക്കേണ്ടത് അത്യാവശ്യം ആണ്. ഇന്ത്യയിൽ ഒരിടത്തും ഇത്തരത്തിൽ ജനജീവിതം ദുസഹമായിരിക്കുന്ന മറ്റൊരു സ്റ്റേറ്റും കേരളം പോലെ കാണില്ല. എന്തിനാണ് ഇവിടെ വിലയില്ലാത്തത്. ഓരോന്നിനും പാവപ്പെട്ടവൻ ഇവിടെ അധിക നികുതി കൊടുക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു.

ഭരണരംഗത്തോ സർവ്വത്ര ധൂർത്തും. ഖജനാവിൽ വരുന്ന നികുതി പണം ഒന്നിനും തികയുന്നില്ല. കടത്തോട് കടം. ഇങ്ങനെ സ്ഥിരം പല്ലവി മന്ത്രിമാരും ആവർത്തിക്കുന്നു. ജനം കൊടിയ ദുരിതത്തിലും. ഈ അവസ്ഥയ്ക്ക് എന്നൊരു മാറ്റം വരും. ലോകം മുഴുവൻ പല വ്യഞ്ജനങ്ങളുടെ വില ക്രമാതീതം ആയി വർദ്ധിച്ചു. അതിന് അനുസരിച്ചു വില വർദ്ധന സ്വാഭാവികം തന്നെ. എത്ര നാൾ സബ്സിഡി നൽകി സ്റ്റേറ്റിനു മുന്പോട്ട് പോകാൻ ആകും. ഈ സബ്സിഡി യുടെ അധിക ബാധ്യത പൊതു ജനം തന്നെ വേണ്ടേ ചുമക്കാൻ. നികുതി നൽകുന്നവർ പിന്നെയും പിന്നെയും നികുതിദായകർ തന്നെ ആകുന്നു. സർക്കാരിന് സ്വന്തം ആയി പണം ഒന്നും ഇല്ലല്ലോ. നികുതി തന്നെ അല്ലെ ഉള്ളു ആകെ വരുമാനം. പൊതുജനം അടക്കുന്ന ആ നികുതി പണം കൈകാര്യം ചെയ്യുന്ന കാര്യസ്ഥർ മാത്രം അല്ലെ ഭരണം നടത്തുന്നവർ ആരായിരുന്നാലും. അവർ പിന്നെയും പിന്നെയും നികുതി കൂട്ടുന്നു. പൊതുജനം നൽകുന്നു.

അവർ പദ്ധതികൾ ഉണ്ടാകുന്നു. ചിലവഴിക്കുന്നു പിന്നെയും ജനത്തിനെ പിഴിയുന്നു ഇതല്ലേ ഇവിടെ നടക്കുന്നത്. അത് കൊണ്ട് എത്ര കുറക്കുന്നോ അത്രയും നികുതി ആയി നമ്മൾ തന്നെ വേറെ വഴിക്കു നൽകേണ്ടിയും വരുന്നു. പിന്നെ എന്തിനാണു ഈ പാഴ് വേല. ഉള്ള വിലക്കു തന്നെ വിൽക്കൂന്നേ. കേന്ദ്രം പെട്രോൾ അവരുടെ ചിലവിനു വേണ്ടി വില കൂട്ടി വിൽക്കുന്നു. നമ്മൾ വാങ്ങി ഉപയോഗിക്കുന്നു അത് പോലെ ഇതും അങ്ങനെ പോകട്ടെ?. ഇനിയെങ്കിലും സബ്സിഡി എന്ന തട്ടിപ്പ് അവസാനിപ്പിച്ചാൽ തന്നെ ജനം രക്ഷപെടും. ഇത് ആ തട്ടിപ്പിൻ്റെ മറ്റൊരു മുഖം മാത്രം... ധൂർത്ത് കൂടി പിടിച്ചു നിൽക്കാൻ നമ്മുടെ സർക്കാരിന് സാധിക്കുന്നില്ല. എങ്കിൽ പിന്നെ പാവപ്പെട്ടവന് ലഭിക്കുന്ന സാധനങ്ങളുടെ സബ്സിഡി എടുത്തുകളഞ്ഞ് സാധനങ്ങൾ ഉയർന്ന വിലയ്ക്ക് വിൽക്കാമെന്ന് തീരുമാനിച്ചാൽ എന്തിനാണ് കുറ്റം പറയേണ്ടത്. ഇതാണ് ശരിക്കും നവ കേരളം. അതായത് നവ കേരള സദസിൻ്റെ ബാക്കി പത്രം. അധികാരികൾ കീശ വീർപ്പിക്കുമ്പോൾ സാധാരണ ജനം ജീവിക്കാൻ പെടാപാടുന്ന കേരളം. അതാണ് പറഞ്ഞത് നമ്മ ഭരണകാലത്ത് എല്ലാം ശരിയാകുമെന്ന്.
  
Supplyco Subsidy | സപ്ലൈകോ സാധനങ്ങൾക്ക് പൊള്ളുന്ന വില; എന്തിന് ഈ സബ്സിഡി തട്ടിപ്പ്?

Keywords: Supplyco Subsidy, Politics, Kerala, LDF govt, Rice, Tax, Minister, Food, Tamil Nadu, LDF govt cuts Supplyco Subsidy by 50%.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia