ഇരട്ടക്കൊലപാതകം: ഏറനാട്ട് എല്‍.ഡി.എഫ് ഹര്‍ത്താല്‍

 


ഇരട്ടക്കൊലപാതകം: ഏറനാട്ട് എല്‍.ഡി.എഫ് ഹര്‍ത്താല്‍
മലപ്പുറം: കഴിഞ്ഞ ദിവസമുണ്ടായ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന്‌ ഏറനാട്ട് എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ്‌ ഹര്‍ത്താല്‍. എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. എല്‍.ഡി.എഫ് എം.എല്‍.എ മാരുടെ പ്രതിനിധി സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. എളമരം കരീം, പി. ശ്രീരാമകൃഷ്ണന്‍ , സി.കെ. നാണു, എ.കെ. ശശീന്ദ്രന്‍ , വി.എസ്. സുനില്‍ കുമാര്‍ എന്നിവരാണ് സംഘത്തിലുളളത്. രാവിലെ ഒമ്പതിന് സന്ദര്‍ശനമാരംഭിക്കും.

ജൂണ്‍ പത്തിനാണ്‌ ജില്ലയില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്. കുനിയില്‍ നടുപ്പാട്ടില്‍ അത്തീഖ് റഹ്മാന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ സഹോദരങ്ങളായ പ്രതികളാണ് വെട്ടേറ്റ് മരിച്ചത്. കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു എന്നിവരാണ് മരിച്ചത്.

ജൂണ്‍ പത്തിന്‌ എട്ട്മണിയോടെ ടാറ്റാ സുമോയിലെത്തിയ ഏഴംഗ മുഖം മൂടി സംഘം ഇരുവരേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൈക്കും തലയ്ക്കും മറ്റും ഗുരുതരമായി വെട്ടേറ്റ അബൂബക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും കൊളക്കാടന്‍ ആസാദിനെ കോഴിക്കോട് മിംസ് ആസ്പത്രിയിലുമായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഇരുവരും പുലര്‍ച്ചയോടെ ആശുപത്രിയില്‍ വച്ച് മരണത്തിന്‌ കീഴടങ്ങുകയായിരുന്നു.

English Summery
LDF hartal in Eranadu 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia