എല്‍.ഡി.എഫിന്റെ സമരങ്ങള്‍ രാഷ്ട്രീയനേട്ടം ലാക്കാക്കി: ആര്യാടന്‍

 


കാസര്‍കോട്: യു.ഡി.എഫ് സര്‍ക്കാറിനെതിരെ എല്‍.ഡി.എഫ് നടത്തുന്ന സമരങ്ങള്‍ രാഷ്ട്രീയ നേട്ടം ലാക്കാക്കിയാണെന്നും എന്നാല്‍ അതുകൊണ്ടൊന്നും സര്‍ക്കാര്‍ കുലുങ്ങില്ലെന്നും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഞായറാഴ്ച രാവിലെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കകായായിരുന്നു മന്ത്രി.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നല്‍കിയപ്പോള്‍ ഈ സര്‍ക്കാര്‍ 1.5 ലക്ഷം രൂപയാണ് നല്‍കിയത്. ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള എല്ലാ പദ്ധതികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

എല്‍.ഡി.എഫിന്റെ സമരങ്ങള്‍ രാഷ്ട്രീയനേട്ടം ലാക്കാക്കി: ആര്യാടന്‍കാസര്‍കോട്ട് നടന്നുവരുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച തിരുവനന്തതപുരത്ത് ചര്‍ച്ച നടത്തുന്നുണ്ട്. അതില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് തനിക്കറിയില്ലെന്ന് മന്ത്രി പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തനിക്ക് മുന്നില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Keywords: Aryadan Mohammed, Guest houde, Media, Statement, LDF, DYFI, Strike, Endosulfan, Kvartha, Kerala, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia