സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത 19ലെ എം.പി.മാരുടെ യോഗം ഇടതുപക്ഷം ബഹിഷ്‌കരിക്കും

 



കാസര്‍കോട്: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് രണ്ട് ദിവസം മുന്പ്മാത്രം എം.പി.മാരുടെ യോഗം വിളിച്ച് ചേര്‍ത്ത സംസ്ഥാന സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷത്തെ ലോകസഭാ-രാജ്യസഭാ എം.പി.മാര്‍ യോഗം ബഹിഷ്‌കരിക്കുമെന്ന് ലോക്‌സഭയിലെ സി.പി.എം. ഉപനേതാവ് പി. കരുണാകരന്‍ എം.പി. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പുള്ള എം.പി.മാരുടെ യോഗം സംസ്ഥാന സര്‍ക്കാര്‍ പ്രഹസനമാക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ എല്ലാ സമ്മേളനങ്ങള്‍ക്കും പത്ത് ദിവസം മുതല്‍ രണ്ടാഴ്ച മുമ്പേ യോഗങ്ങള്‍ നടന്നിരുന്നു. സംസ്ഥാനവുമായ ബന്ധപ്പെട്ട വിഷയങ്ങള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനും ചോദ്യങ്ങള്‍, സബ്മിഷനുകള്‍ എന്നിവ നല്‍കുന്നതിനും ആവശ്യമായ വിവരം നല്‍കാനാണ് പ്രധാനമായും എം.പി.മാരുടെ യോഗം സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കാറുള്ളത്.

ബജറ്റ് സമ്മേളനത്തിനു മുമ്പുള്ള യോഗം നിര്‍ബന്ധമായും രണ്ടാഴ്ച മുമ്പേ വിളിക്കുന്നതിന് യാതൊരു തടസവുമില്ല. എല്ലാവര്‍ഷവും റെയില്‍വേബജറ്റ് 26 നും പൊതു ബജറ്റ് 28 നുമാണ് അവതരിപ്പിക്കുക. രണ്ട് ബജറ്റിലും ഉള്‍പെടുത്തേണ്ട കാര്യങ്ങള്‍ ചര്‍ച ചെയ്യുന്നതിനാണ് എംപിമാരുടെ യോഗം വിളിക്കേണ്ടത്.

സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത 19ലെ എം.പി.മാരുടെ യോഗം ഇടതുപക്ഷം ബഹിഷ്‌കരിക്കുംഇത്തവണ റെയില്‍വേ ബജറ്റിന്റെ എല്ലാ നടപടികളും പുര്‍ത്തിയാക്കിയശേഷമാണ് കേരളത്തില്‍ റെയില്‍വേ ജനറല്‍ മാനേജര്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ ചര്‍ച ചെയ്തത്. റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി ഗോവയില്‍ നടന്ന് രണ്ടാഴ്ച കഴിഞ്ഞായിരുന്നു കേരളത്തില്‍ യോഗം വിളിച്ചത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഇതിനെ എതിര്‍ത്തിരുന്നു.

പൊതു ബജറ്റിന്റെ കാര്യത്തിലും ഇതേ സമീപനമാണ് സര്‍ക്കാര്‍ സ്വകീരിച്ചത്. 21 ന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് 19നാണ് തിരുവനന്തപുരത്ത് എം.പിമാരുടെ യോഗം ചേരുന്നത്. ഈയോഗംകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. കേരളത്തിന്റെ സജീവ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനും ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ഗൗരവമുള്ള സമീപനം സംസ്ഥാന സര്‍ക്കാരില്ലെന്നതിന് ഏറ്റവും വലിയ തെളിവാണിത്. ഇത് പാര്‍ലമെന്റ് അംഗങ്ങളുടെ യോഗത്തെ ഫലത്തില്‍ പ്രഹസനമാക്കി മാറ്റുകയാണ്.

മുമ്പും ഈ വിഷയം മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പെടുത്തിയിട്ടും ഇത്തരം സമീപനം ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഇടതുപക്ഷ എം.പിമാര്‍ പ്രതിഷേധ സൂചകമായി യോഗത്തില്‍നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങളും മുന്‍ കാലങ്ങളിലേതുപോലെ തങ്ങള്‍ കൂട്ടായി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പി. കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.

എം.പിമാരോട് കാണിക്കുന്ന അവഗണന സംസ്ഥാനത്തോടുള്ള അവഗണനയാണെന്ന് എം.പി. പറഞ്ഞു.

Keywords:  Kasaragod, Press meet, MPs, Kerala, Loksabha, Meeting, Budget, Government, Chief Minister, State Government, Central Government, Railway Budget, Union Budget, Statement, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News,Verdict.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia