രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ രണ്ട് സീറ്റുകള്‍ സിപിഎമിനും സിപിഐയ്ക്കും; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു
Mar 15, 2022, 19:34 IST
തിരുവനന്തപുരം: (www.kvartha.com 15.03.2022) വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ രണ്ട് സീറ്റുകള്‍ സിപിഎമിനും സിപിഐയ്ക്കും. ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് സീറ്റ് സിപിഐയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സിപിഐയ്ക്ക് സീറ്റ് നല്‍കണമെന്ന് നിര്‍ദേശിച്ചത്. സിപിഐയുടെ സ്ഥാനാര്‍ഥിയായി പി സന്തോഷ് കുമാറിനെ പ്രഖ്യാപിച്ചു. എന്നാല്‍ സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
നിലവില്‍ സിപിഐ കണ്ണൂര്‍ ജില്ലാസെക്രടറിയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ് സന്തോഷ് കുമാര്‍. എഐവൈഎഫ് ദേശീയ ജെനറല്‍ സെക്രടറിയായിരുന്നു. എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാര്‍, കെ സോമപ്രസാദ് (സിപിഎം) എന്നിവരുടെ കാലാവധിയാണ് പൂര്‍ത്തിയാകുന്നത്.
ഇതിന് പകരം രാജ്യസഭാ സീറ്റിനായി ജനതാദള്‍(എസ്), എന്‍സിപി എന്നീ പാര്‍ടികള്‍ സിപിഐയ്ക്കൊപ്പം അവകാശവാദമുന്നയിച്ചു. എന്നാല്‍ സിപിഐയെ തെരഞ്ഞെടുക്കുകയായിരുന്നു. ഡിവൈഎഫ്ഐ അഖിലേന്‍ഡ്യാ പ്രസിഡന്റ് എ എ റഹീം, ചിന്ത ജെറോം, വി പി സാനു എന്നിവരുടെ പേരുകളും മുതിര്‍ന്ന നേതാക്കളില്‍ നിന്ന് എ വിജയരാഘവന്‍, ടി എം തോമസ് ഐസക്, സി എസ് സുജാത എന്നിവരെയും പരിഗണിക്കുന്നുണ്ട്.
തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയത്. 21ന് നാമനിര്‍ദേശ പത്രിക സമര്‍പിക്കണം. 31ന് വോടിംഗും വൈകിട്ട് തെരഞ്ഞെടുപ്പും നടക്കും. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണ് യുഡിഎഫില്‍ നിന്ന് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കേണ്ടത്. കോണ്‍ഗ്രസില്‍ ഇതുവരെ രാജ്യസഭാ തെരഞ്ഞെടുപ്പ് സീറ്റ് ചര്‍ച ആരംഭിച്ചിട്ടില്ല.

Keywords: LDF to field CPM, CPI candidates in RS elections, Thiruvananthapuram, News, Politics, CPM, Rajya Sabha Election, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.