ബി ഡി ജെ എസ് ഇടത് വോട്ട് ചോര്‍ത്തി: കോടിയേരി

 


തിരുവനന്തപുരം: (www.kvartha.com 19.06.216) ചിലയിടങ്ങളില്‍ ഇടതുപക്ഷത്തിന് ലഭിച്ചുവന്ന പരമ്പരാഗത വോട്ട് ബിഡിജെഎസ് ചോര്‍ത്തിയെന്നും ഇക്കാര്യം ഗൗരവമായി കണ്ടുള്ള നീക്കങ്ങളില്‍ പാര്‍ട്ടി ഏര്‍പ്പെടുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോവളം, റാന്നി, കുട്ടനാട്, ഏറ്റുമാനൂര്‍, ഇടുക്കി, തൊടുപുഴ, പറവൂര്‍, കയ്പമംഗലം, ചാലക്കുടി, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ ബിഡിജെഎസിനു 25,000 ല്‍ കൂടുതല്‍ വോട്ട് ലഭിച്ചത് പാര്‍ട്ടി ഗൗരവപൂര്‍വം പരിശോധന നടത്തും. 37 സീറ്റില്‍ മത്സരിച്ച ബിഡിജെഎസിന് 3.9% വോട്ട് ലഭിച്ചു. നേമത്ത് രാജഗോപാലിന്റേതായി പ്രചരിപ്പിക്കപ്പെടുന്ന വ്യക്തി മഹിമ ഫലിച്ചു. അതിലേറെ യുഡിഎഫ് വോട്ടുകള്‍ താമരയായി വിരിഞ്ഞു.

മുന്‍ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് നില പരിശോധിച്ചാല്‍ യുഡിഎഫിലെ വോട്ടുചോര്‍ച്ച മനസ്സിലാക്കാം. എന്നാല്‍ 2011 ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 8.93% വോട്ട് ബിജെപി മുന്നണിക്കു കൂടുതല്‍ കിട്ടിയെന്നത് കാണാതിരിക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.
ബി ഡി ജെ എസ് ഇടത് വോട്ട് ചോര്‍ത്തി: കോടിയേരി
Keywords: BDJS, SNDP, NDA, Assembly Election, LDF, CPM, Kodiyeri Balakrishnan, BJP, Thiruvananthapuram, Kerala, Election.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia