കൂറുമാറിയ കോണ്‍ഗ്രസ് അംഗത്തെ അയോഗ്യയാക്കിയതോടെ നടന്ന ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി; തൃക്കാക്കര നഗരസഭ ഇടതുമുന്നണിക്ക്, ഉഷ പ്രവീണ്‍ ചെയര്‍പേഴ്സണ്‍
Nov 6, 2019, 20:42 IST
കൊച്ചി: (www.kvartha.com 06.11.2019) കൂറുമാറിയ കോണ്‍ഗ്രസ് അംഗത്തെ അയോഗ്യയാക്കിയതോടെ നടന്ന നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ തൃക്കാക്കര നഗരസഭ ഇടതുമുന്നണി നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥി അജിത തങ്കപ്പനെ പരാജയപ്പെടുത്തി ഉഷ പ്രവീണ്‍ പുതിയ ചെയര്‍പേഴ്സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസില്‍നിന്നു ഇടതുപക്ഷത്തേക്ക് കൂറുമാറിയ ചെയര്‍പേഴ്സണായ ഷീല ചാരുവിനെയാണ് അയോഗ്യയാക്കിയത്. ഷീല അയോഗ്യയായതോടെ, 43 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 21 അംഗങ്ങള്‍ വീതമായി. ഇതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് അംഗം ഇ എ മജീദിന്റെ വോട്ടാണ് അസാധുവായത്. ഇതോടെ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ അസ്തമിച്ചു.
ചെയര്‍പേഴ്സണ്‍ പദവി വീതം വെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെയാണ്, കോണ്‍ഗ്രസ് കൗണ്‍സിലറായ ഷീല ചാരു ഇടതുപക്ഷത്തേക്ക് ചേക്കേറിയത്. തുടര്‍ന്ന് ഷീലയെ ചെയര്‍പേഴ്സണാക്കി ഇടതുപക്ഷം ഭരണം പിടിക്കുകയായിരുന്നു.
ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പില്‍ ഒന്നാം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറായ അജിത തങ്കപ്പനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മുന്‍ ചെയര്‍പേഴ്സണ്‍ കെ കെ നീനുവിനെ നഗരസഭാധ്യക്ഷ ആക്കണമെന്നായിരുന്നു പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടത്.
എന്നാല്‍ ഇതിനെ ഷീല ചാരു ഉള്‍പ്പെടെ എതിര്‍ത്തതായാണ് സൂചന. ഇതോടെയാണ് 21ാം ഡിവിഷനിലെ കൗണ്‍സിലറായ ഉഷയെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. പട്ടികജാതി വനിതാ സംവരണമാണ് തൃക്കാക്കര നഗരസഭ അധ്യക്ഷ സ്ഥാനം.
Keywords: Kerala, Kochi, Congress, Politics, Election, LDF won in Thrikkakkara Municipal Chairperson election

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.