LDF Won | മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി

 


കണ്ണൂർ: (www.kvartha.com) മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി. 35 വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 21 വാർഡിലും ജയിച്ചു കയറിയാണ് എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. യുഡിഎഫ് 14 വാർഡുകളിൾ വിജയിച്ചു. ബിജെപിക്ക് ഒരു വാർഡും ലഭിച്ചില്ല . ആറാം തവണയാണ് എൽഡിഎഫ് നഗരസഭയിൽ ഭരണം നേടുന്നത്
                   
LDF Won | മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി
  
LDF Won | മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി

ഭരണം നിലനിർത്തി എൽഡിഎഫ്: പ്രതാപം തിരിച്ചു പിടിച്ച് യുഡിഎഫ്

രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിച്ചതു പോലെ മട്ടന്നൂർ നഗരസഭയിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എൽഡിഎഫ് അധികാരം നിലനിർത്തിയപ്പോൾ 2012-ലെ 14 സീറ്റുകൂടി യുഡിഎഫ് നിലനിർത്തിയതു മാത്രമാണ് ഏക സവിശേഷത. മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് തന്നെ നിലനിർത്തിയത് 21 സീറ്റുകളോടെയാണ്. ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച് വിമാനത്താവള നഗരഭരണം ഇക്കുറി വീണ്ടും നിലനിർത്താൻ കഴിഞ്ഞുവെന്നത് എൽഡിഎഫിന് ആശ്വാസകരമായിട്ടുണ്ട്.

2012 ൽ നഷ്ടപ്പെട്ട ഏഴ് സീറ്റു കൂടി തിരിച്ചെടുത്ത് യുഡിഎഫ് ആശ്വാസ വിജയവും നേടിയിട്ടുണ്ട്. 2017 ൽ ഏഴു സീറ്റുകൾ മാത്രമേ യുഡിഎഫിനുണ്ടായിരുന്നുള്ളു. ഇക്കുറി വർധിപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞത് ആശ്വാസകരമായി. ആകെ. 35 വാർഡുകളാണ് മട്ടന്നൂരിലുള്ളത്.

സർവ സന്നാഹവുമായി പ്രചാരണം നടത്തിയിട്ടും ബിജെപി ഇക്കുറിയും പച്ച തൊട്ടില്ല. എൽഡിഎഫ് കഴിഞ്ഞ തവണ ജയിച്ച ഏളന്നൂർ, ആണിക്കര, പെറോറ, മിനിനഗർ പെരിഞ്ചേരി ഇല്ലംഭാഗം, മരുതായി, കളറോഡ് വാർഡുകളാണ് എൽഡിഎഫിൽ നിന്നും യുഡിഎഫ് നേടിയത്. എന്നാൽ കയ നിവാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. അതിശക്തമായ ത്രികോണ മത്സരം നടന്ന മേറ്റടിയിൽ യുഡിഎഫ് ജയിച്ചുകയറി.

 Keywords: LDF retains municipality, Kannur, Kerala, News, Top-Headlines, LDF, Latest-News, Politics, LDF, UDF, BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia