Greetings | ഓണം: സമത്വത്തിന്റെയും നീതിയുടേയും ആഘോഷമെന്ന് രാഷ്ട്രപതി; സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർധിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി; സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കുമെന്ന് അമിത് ഷാ; മലയാളികൾക്ക് ആശംസകളുമായി പ്രമുഖർ

തിരുവനന്തപുരം: (www.kvartha.com) ഗൃഹാതുര സ്മരണകളുയർത്തിയും പ്രതീക്ഷയുടെ ചിറകു വിടർത്തികൊണ്ടും ലോകമെങ്ങും മലയാളികൾ തിരുവോണം ആഘോഷിക്കുകയാണ്. ഈ ദിനത്തിൽ ഓണത്തിന് ആശംസകളുമായി പങ്കുചേർന്നിരിക്കുകയാണ് പ്രമുഖർ. ഓണം സമത്വത്തിന്റെയും നീതിയുടേയും ആഘോഷമെന്ന് രാഷ്ട്രപതി ദ്രൌപതി മുർമു പറഞ്ഞു.
 
Greetings | ഓണം: സമത്വത്തിന്റെയും നീതിയുടേയും ആഘോഷമെന്ന് രാഷ്ട്രപതി; സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർധിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി; സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കുമെന്ന് അമിത് ഷാ; മലയാളികൾക്ക് ആശംസകളുമായി പ്രമുഖർ

'എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ', രാഷ്‌ട്രപതി ആശംസിച്ചു.
  
Greetings | ഓണം: സമത്വത്തിന്റെയും നീതിയുടേയും ആഘോഷമെന്ന് രാഷ്ട്രപതി; സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർധിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി; സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കുമെന്ന് അമിത് ഷാ; മലയാളികൾക്ക് ആശംസകളുമായി പ്രമുഖർ

ഓണം സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർധിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. 'ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും, ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ നേരുന്നു. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും ഊട്ടിയുറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ സൗഹാർദത്തിന്റെ ചൈതന്യം വർധിപ്പിക്കട്ടെ', പ്രധാനമന്ത്രി കുറിച്ചു.

സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ ഓണോത്സവത്തിന് കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശംസിച്ചു.

Keywords:  Thiruvananthapuram, Kerala, News, Onam, Celebration, Prime Minister, Narendra Modi, Minister, President, Leaders Extend Greetings on Thiruvonam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia