സിബിഐ പടിവാതില്‍ക്കല്‍; നേതാക്കള്‍ ഒഴുകുന്നു രമയുടെ സമരപ്പന്തലിലേക്ക്
Feb 4, 2014, 19:05 IST
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച 2009ലെ സംഭവം സംബന്ധിച്ച കേസ് സിബിഐക്കു വിടാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും എന്നു വ്യക്തമായതോടെ കെ കെ രമയ്ക്കു പിന്തുണ പ്രഖ്യാപിക്കാന്‍ സമരപ്പന്തലില്‍ നേതാക്കളുടെ തള്ളിക്കയറ്റം. തങ്ങളും പിന്തുണച്ചു എന്നുറപ്പു വരുത്താനാണ് ഈ നെട്ടോട്ടം.
Keywords : K.K. Rama, Party Leaders, T.P Chandrasekhar Murder Case, CBI, Accused, Strike, Kerala, Government, Leaders flow to support Rema at TVM agitation for CBI probe, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
പിതിങ്കളാഴ്ച യുഡിഎഫിന്റെ പ്രമുഖ നേതാക്കളും എംഎല്‍എമാരും ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ രാജഗോപാലും ഉള്‍പ്പെടെ രമയെ സന്ദര്‍ശിച്ചിരുന്നു. ചൊവ്വാഴ്ച ബിജെപി മഹിളാ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രനും കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷും ഉള്‍പ്പെടെ വനിതാ നേതാക്കളും എത്തി.
ചെറുതും വലുതുമായി യുഡിഎഫ് ഘടക കക്ഷി നേതാക്കള്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലേക്ക് ഒഴുകുകയാണ്. തലസ്ഥാന രാഷ്ട്രീയം കണ്ടും ഇടപെട്ടും പരിചയമില്ലെങ്കിലും ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ ആശ്വസിപ്പിക്കാനും അനുശോചനം അറിയിക്കാനും യുഡിഎഫ് നേതാക്കളുടെ തിരക്ക് കണ്ട രമയ്ക്ക് ഇപ്പോഴത്തെ പിന്തുണയുടെയും രാഷ്ട്രീയ ഉള്ളിലിരിപ്പ് നന്നായി അറിയാം എന്നാണു സൂചന. അതുകൊണ്ടുതന്നെ അവര്‍ സമരപ്പന്തലിലെ നേതാക്കളുടെ ഒഴുക്കിനെ അമിതാഹ്ലാദത്തോടെ കാണുന്നുമില്ല. എന്നാല്‍ സാറാ ജോസഫുള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ പിന്തുണയെ കൂടുതല്‍ സന്തോഷത്തോടെ അവര്‍ സ്വീകരിക്കുന്നത് പ്രകടവുമാണ്. ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും സാറാ ജോസഫിനെ രാഷ്ട്രീയക്കാരുടെ ഗണത്തില്‍ എണ്ണിത്തുടങ്ങാത്തതും കാരണമാണ്.
ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ 2009ല്‍ നടന്ന ഗൂഡാലോചനയെക്കുറിച്ചു വടകര ചോമ്പാല പോലീസ് എടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല. ആ കേസ് സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത് കെ വാര്‍ത്തയാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രമ നിരാഹാര സമരം ഉപേക്ഷിക്കുമെന്ന സൂചനകളും ഉണ്ടായിരുന്നു. എന്നാല്‍ പ്രഖ്യാപിച്ച സമരത്തില്‍ നിന്നു പിന്നോട്ടു പോയാല്‍ അത് യുഡിഎഫ് നേതൃത്വവുമായുള്ള ഒത്തുകളിയായി കണക്കാക്കപ്പെടും എന്നു വന്നതോടെയാണ് ഈ നീക്കം വേണ്ടെന്നുവച്ചത്.
അതേസമയം, ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ വിധി വന്ന സാഹചര്യത്തില്‍ ആ കേസ് സിബിഐക്കു വിടാന്‍ ഇനി എളുപ്പമല്ലെന്ന് രമയ്ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ 2009ലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് സിബിഐക്കു വിട്ടാല്‍ മതി എന്ന സമ്മതം അവരുടെ ഭാഗത്തുനിന്ന് യുഡിഎഫ് നേതൃത്വത്തിനു ലഭിച്ചിട്ടുമുണ്ടെന്നാണു വിവരം. തീരുമാനിച്ചുപോയതിന്റെ പേരില്‍ മാത്രം ആരംഭിച്ച നിരാഹാരം, സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതോടെ പിന്‍വലിക്കാന്‍ തടസമില്ലതാനും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : K.K. Rama, Party Leaders, T.P Chandrasekhar Murder Case, CBI, Accused, Strike, Kerala, Government, Leaders flow to support Rema at TVM agitation for CBI probe, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.