പരസ്യപ്രസ്താവന നടത്തരുതെന്ന്‌ ലീഗ് നേതൃയോഗം

 


പരസ്യപ്രസ്താവന നടത്തരുതെന്ന്‌ ലീഗ് നേതൃയോഗം
കോഴിക്കോട്: അഞ്ചാം മന്ത്രിപദത്തെതുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന്‌ മുസ്ലീം ലീഗ് തീരുമാനിച്ചു. കോഴിക്കോട്ട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിലാണ്‌ തീരുമാനം. കഴിഞ്ഞ ദിവസം കെപിഎ മജീദ് നടത്തിയ പ്രസ്താവന കോണ്‍ഗ്രസില്‍ വന്‍ പ്രതിഷേധത്തിന്‌ വഴിവച്ചിരുന്നു. ലീഗ് പരസ്യപ്രസ്താവന നിറുത്തിയാല്‍ മാത്രമേ കോണ്‍ഗ്രസും പരസ്യപ്രസ്താവന നിറുത്തുവെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ്‌ ലീഗ് തീരുമാനമെന്നത് ശ്രദ്ധേയമാണ്‌.

English Summery
League ban public statements
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia