Obituary | ബൈക്ക് അപകടത്തില്‍ ലീഗ് പ്രാദേശിക നേതാവിന് ദാരുണാന്ത്യം
Updated: Sep 24, 2024, 22:14 IST
Photo: Arranged
● ചെക്കിക്കുളത്ത് മത്സ്യം വാങ്ങാന്‍ പോയി മടങ്ങിവരികയായിരുന്നു.
● കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണൂര്‍: (KVARTHA) ബൈക്ക് അപകടത്തില്‍ ലീഗ് പ്രാദേശിക നേതാവിന് ദാരുണാന്ത്യം. മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിപ്പറമ്പ് പള്ളിന്റവിടെ മര്‍വ ഹൗസിലെ പി യൂസഫ് (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പള്ളിപ്പറമ്പിലെ പള്ളിയത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.
ചെക്കിക്കുളത്ത് മത്സ്യം വാങ്ങാന്‍ പോയി മടങ്ങിവരികയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികള്‍ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുംതാസാണ് ഭാര്യ. ഫൈറൂസ്, ഫര്‍ഹാദ്, ഹഫ എന്നിവര്‍ മക്കളാണ്. ഖബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
#KeralaAccident #MuslimLeague #RIP #LocalNews #KannurNews #BikeAccident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.