കേരളത്തിലേക്ക് വിഷ പച്ചക്കറി കൊണ്ടുവരുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 06.06.2016) തുടര്‍ച്ചയായി കേരളത്തിലേക്ക് വിഷ പച്ചക്കറി കൊണ്ടുവരുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലേക്ക് വിഷ പച്ചക്കറിയുടെ വരവ് കര്‍ശനമായി തടയേണ്ടതുണ്ട്. അതിനുവേണ്ട നിയമ നടപടികള്‍ കര്‍ശനമാക്കുമെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

കേരളത്തില്‍ പച്ചക്കറിയുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കര്‍മ്മ പദ്ധതി നടപ്പാക്കും. സംസ്ഥാനത്തിന്റെ ആവശ്യത്തിനുപുറമേ കയറ്റുമതി ചെയ്യുന്നതിന് ആവശ്യമായ രീതിയില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാണ് എല്‍ ഡി എഫ് സര്‍കകാര്‍ ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

നമ്മുടെ ഭക്ഷണം വിഷമയമാകുന്നത് തടഞ്ഞേ തീരൂ. നാമറിയാതെ വിഷം അകത്തു ചെല്ലുന്നത് കീടനാശിനിയും രാസവസ്തുക്കളും കലര്‍ന്ന പച്ചക്കറിയിലൂടെയും പഴവര്‍ഗങ്ങളിലൂടെയും ആണ്. കേരളത്തിലേക്ക് വിഷ പച്ചക്കറിയുടെ വരവ് കര്‍ശനമായി തടയേണ്ടതുണ്ട്. അതിനുവേണ്ട നിയമ നടപടികള്‍ കര്‍ശനമാക്കും. തുടര്‍ച്ചയായി വിഷപ്പച്ചക്കറി കൊണ്ടുവരുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. കേരളത്തില്‍ പച്ചക്കറിയുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കര്‍മ്മ പദ്ധതി നടപ്പാക്കും.

കേരളത്തിലേക്ക് വിഷ പച്ചക്കറി കൊണ്ടുവരുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും: മുഖ്യമന്ത്രിസംസ്ഥാനത്തിന്റെ ആവശ്യത്തിനുപുറമേ കയറ്റുമതി ചെയ്യുന്നതിന് ആവശ്യമായ രീതിയില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാണ് എല്‍ ഡി എഫ് ഗവര്‍മെന്റ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ജൈവ പച്ചകൃഷിക്ക് വാഴക്കന്ന് നട്ട് തുടക്കം കുറിക്കാന്‍ ഇന്ന് അവസരം ലഭിച്ചു.

സംസ്ഥാനത്തെമ്പാടും ഇത്തരം മുന്‍കൈകള്‍ ഉണ്ടാകണം. പുറത്തു നിന്ന് വരുന്ന വിഷപ്പച്ചക്കറി തടയുന്ന അതേ വാശിയോടെ വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കാന്‍ നാം മുന്‍കൈ എടുക്കണം.

Keywords:Thiruvananthapuram, Kerala, Chief Minister, Facebook, Pinarayi vijayan, LDF, Government, CPM, Vegetable, FAcebook Post, Toxic vegetables.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia