കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിക്ക് ലിയോനാഡോ ഡാവിഞ്ചി ഫെലോഷിപ്

 



തിരുവനന്തപുരം: (www.kvartha.com 07.12.2021) സിവില്‍ സെര്‍വീസില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ ഒന്നാം റാങ്ക് കാരനായ കേരളാ കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമി പ്രശസ്തമായ ലിയോനാഡോ ഡാവിഞ്ചി ഫെലോഷിപിന് അര്‍ഹനായി. ബെംഗ്‌ളൂറു നാഷനല്‍ ലോ സ്‌കൂളില്‍ നിന്നും ഈ വിഷയത്തില്‍ ഒന്നാം റാങ്കോടെ പിജി ഡിപ്ലോമയും എന്‍ എല്‍ യു ഡെല്‍ഹിയില്‍ നിന്നും ഗോള്‍ഡ് മെഡലോടെ എല്‍ എല്‍ എംഉം സ്വാമി നേടിയിട്ടുണ്ട്.

ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരികയിലെ ജോര്‍ജ് മസോണ്‍ യൂനിവേഴ്‌സിറ്റി നല്‍കുന്ന അംഗീകാരമാണ് ഈ ഫെലോഷിപ്. 

കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിക്ക് ലിയോനാഡോ ഡാവിഞ്ചി ഫെലോഷിപ്


1991 ബാചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവില്‍ പാര്‍ലമെന്ററി കാര്യ പ്രിന്‍സിപല്‍ സെക്രടറി ആണ്. അഞ്ചു ജില്ലകളില്‍ കളക്ടറായും കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍, കാര്‍ഷികോല്‍പാദന കമീഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐ ഐ ടി കാണ്‍പൂര്‍ അദ്ദേഹത്തിന് 2018ല്‍ സത്യേന്ദ്ര ദുബേ മെമോറിയല്‍ അവാര്‍ഡ് നല്‍കിയിരുന്നു. 16 സംസ്ഥാനങ്ങളില്‍ നടന്ന 32 തെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര നിരീക്ഷകനായിരുന്നു. 2018 ലെ സിംബാംബ്‌വേ തെരെഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു. സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപും 2003ല്‍ കേരള സാഹിത്യ അകാഡെമി അവാര്‍ഡും നേടിയിട്ടുണ്ട്. 200ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Keywords:  News, Kerala, State, Thiruvananthapuram, IAS Officer, Award, Leonardo da vinci fellowship for Raju Narayana Swamy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia