വ­യ­നാ­ട്ടില്‍ വീണ്ടും ക­ടു­വ­യു­ടെ ആ­ക്രമണം; ര­ണ്ട് ആ­ടു­ക­ളെ­ക്കൂ­ടി കൊ­ന്നു­തി­ന്നു

 


വ­യ­നാ­ട്ടില്‍ വീണ്ടും ക­ടു­വ­യു­ടെ ആ­ക്രമണം; ര­ണ്ട് ആ­ടു­ക­ളെ­ക്കൂ­ടി കൊ­ന്നു­തി­ന്നു സുല്‍ത്താന്‍ ബത്തേ­രി: വ­യ­നാ­ട്ടില്‍ വീണ്ടും ക­ടു­വാ­ശ­ല്യം. ക­ട­വാ­ശല്യം രൂ­ക്ഷ­മാ­യ­തി­നെ തു­ടര്‍­ന്ന് മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും വ­യ­നാ­ട് സ­ന്ദര്‍­ശി­ച്ച് ന­ട­പ­ടി­ക്ക് നിര്‍­ദേ­ശി­ച്ചെ­ങ്കിലും കടുവയുടെ ആക്രമണം തടയാന്‍ അധികൃതര്‍ക്ക് സാ­ധി­ച്ചി­ട്ടില്ല. ശ­നി­യാഴ്­ച പു­ലര്‍­ച്ചെ­യും കടുവ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു.

ബത്തേരിക്കടുത്ത് മൂലങ്കാവിലാ­ണ് കടുവയിറങ്ങിയത്. മൂലങ്കാവില്‍ അത്തിത്തോട്ടത്തില്‍ എല്‍ദോയുടെ രണ്ട് ആടു­ക­ളെ കടുവ കൊ­ന്നു­തി­ന്നു­കയും കൊണ്ടോട്ടി രാമകൃഷ്ണന്‍ മാസ്റ്ററുടെ പശുവിനെ ക­ടിച്ചു­കൊണ്ടു­പോ­കു­കയും ചെ­യ്തു.

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടാ­യത്. ആള്‍­താ­മ­സ­മുള്ള മൂലങ്കാവ് വട്ടുവാടി പ്രദേശങ്ങളില്‍ കടുവ ഇറങ്ങിയത് നാട്ടുകാരില്‍ ഭീതി ഉയര്‍ത്തിയിരിക്കുകയാണ്. ശ­നി­യാഴ്­ച രാവിലെ നാട്ടുകാര്‍ കടു­വയെ ക­ണ്ടി­രുന്നു. ക­ടു­വ­യു­ടെ ഉ­പ­ദ്ര­വം കൂ­ടി­യിട്ടും സര്‍­ക്കാ­രു­ടെ ഭാ­ഗ­ത്തു­നിന്നും ന­ട­പ­ടി­യു­ണ്ടാ­കാ­ത്ത­തില്‍ പ്ര­തി­ഷേ­ധിച്ച് ക്ഷുഭിതരായ നാട്ടുകാര്‍ ആക്രമിക്കപ്പെട്ട വളര്‍ത്തുമൃഗങ്ങളുമായി മൂലങ്കാവില്‍ ദേശീയപാത ഉപരോധിച്ചു.

Keywords:  Vayanadu, Tiger, Goat, Sulthan Batheri ,Attack, Chief Minister, Minister, Moolagkavu , Killed, Kerala, Leopard kills goats again in Wayanad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia