വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പറവൂര്‍ പെണ്‍കുട്ടിയുടെ കത്ത്

 


കൊച്ചി: പറവൂര്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു.കഴിഞ്ഞ മൂന്നുവര്‍ഷമായി തുടരുന്ന കേസിന്റെ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം.

മാത്രമല്ല കേസില്‍ ഇരയായതിനാല്‍ കേസ് തീരുന്നതുവരെ പെണ്‍കുട്ടിയുടെ സുരക്ഷയെ ഓര്‍ത്ത് സര്‍ക്കാര്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ താമസിപ്പിച്ചിരിക്കയായിരുന്നു. ഇവിടുത്തെ താമസം പെണ്‍കുട്ടിയെ ദുരിതത്തിലാക്കുന്നുവെന്നും അവിടെ നിന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടണ് പെണ്‍കുട്ടിയുടെ കത്ത്.

രണ്ട് കൊല്ലത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ അവഗണിച്ച് കേസിന്റെ വിചാരണ നീണ്ടുപോകുന്നതായും പെണ്‍കുട്ടി ആരോപിക്കുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കു സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ വിചാരണ നീട്ടി വെപ്പിച്ചിരിക്കുകയാണ്. കേസില്‍ വിചാരണ തുടങ്ങിയിട്ട് രണ്ടു വര്‍ഷമായെങ്കിലും ഇതുവരെ ആറു കേസുകളില്‍ മാത്രമാണ് വിചാരണ പൂര്‍ത്തിയായത്.

14 വയസില്‍ സംഭവിച്ച പീഡനത്തിന്റെ വിചാരണ  18 വയസായപ്പോഴും തുടരുകയാണെന്നും  18 വയസിനു ശേഷം ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയാനുള്ള അനുവാദമില്ലെങ്കിലും തന്റെ സുരക്ഷയെ കരുതി സര്‍ക്കാര്‍ അതിന് അനുവദിച്ചിരിക്കുകയാണെന്നും പെണ്‍കുട്ടി പറയുന്നു.

പ്രതികളില്‍ നിന്നും അനുഭവിച്ചതിനേക്കാള്‍  കൂടുതല്‍ മാനസിക സംഘര്‍ഷമാണ് കോടതികളിലെത്തുമ്പോള്‍ അഭിഭാഷകരില്‍ നിന്നും നേരിടേണ്ടി വരുന്നതെന്ന് പെണ്‍കുട്ടി കത്തിലൂടെ ആരോപിക്കുന്നു. കേസിലെ പ്രതികള്‍ പുറത്തിറങ്ങി സുഖമായി കഴിയുമ്പോള്‍
തനിക്ക് കേസ് തീരാതെ പുറത്തിറങ്ങാനോ പഠിക്കാനോ സാധിക്കുന്നില്ലെന്നും പെണ്‍കുട്ടി പരാതിപ്പെടുന്നു.

ഇനിയും 42 കേസുകളിലെ വിചാരണ  പൂര്‍ത്തിയാകാനുണ്ടെന്നും ആറു കേസുകളിലെ വിചാരണ പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുത്ത സാഹചര്യത്തില്‍ മറ്റു കേസുകളുടെ വിചാരണ കഴിയാന്‍ 20 വര്‍ഷമെങ്കിലുമെടുക്കുമെന്നും പെണ്‍കുട്ടി പറയുന്നു.

വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പറവൂര്‍ പെണ്‍കുട്ടിയുടെ കത്ത്കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയായാല്‍ തനിക്ക് നന്നായി പഠിച്ച് തന്നെ ഉപദ്രവിച്ചവരുടെ മുന്നില്‍ ജീവിച്ചുകാണിക്കണമെന്നും പറഞ്ഞ പെണ്‍കുട്ടി അതിനുള്ള സൗകര്യം ചെയ്തുതരണമെന്നും അപേക്ഷിക്കുന്നു.

വിചാരണ രണ്ടു കൊല്ലം കൊണ്ട് അവസാനിപ്പിച്ച് പെണ്‍കുട്ടിക്കു പഠനത്തിന്
സൗകര്യം ചെയ്തുകൊടുക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണു മുഖ്യമന്ത്രിക്കും ചീഫ് ജസ്റ്റിസിനും പെണ്‍കുട്ടി കത്തയച്ചിരിക്കുന്നത്. 40 പേര്‍ക്ക് സൗകര്യമുള്ള  ഒബ്‌സര്‍വേഷന്‍ ഹോമില്‍ 120 പേര്‍ താമസിക്കുന്നതിന്റെ കഷ്ടപ്പാടും പെണ്‍കുട്ടി കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഇലക്ട്രോണിക്‌സ് സാധനങ്ങളിലും സ്വര്‍ണക്കടത്ത്: കാസര്‍കോട് സ്വദേശി മംഗലാപുരത്ത് അറസ്റ്റില്‍

Keywords:   Paravoor victims, Kochi, Protection, Court, Case, Office, Complaint, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia